Flash News

ലിറ്റില്‍ സീസര്‍ പിസായില്‍ കുറ്റകരമായ സ്വസ്തിക ചിഹ്നം; ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി

June 30, 2020 , അജു വാരിക്കാട്

ഒഹായോ: ഉപഭോക്താവ് വാങ്ങിയ ഹോട്ട് എന്‍ റെഡി പിസ്സയില്‍ കുറ്റകരമായ ആന്‍റിസെമിറ്റിക് ചിത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഹായോയിലെ ഒരു ലിറ്റില്‍ സീസര്‍ റെസ്റ്റോറന്‍റില്‍ നിന്ന് ജീവനക്കാരെ പുറത്താക്കി.

ജേസണ്‍ ലസ്ക എന്ന ഉപഭോക്താവ് ഒഹായോയിലെ ബ്രൂക്ക് പാര്‍ക്ക് ലിറ്റില്‍ സീസര്‍ റെസ്റ്റോറന്‍റില്‍ നിന്ന് ഒരു പെപ്പര്‍റോണി ഹോട്ട് എന്‍ റെഡി പിസ്സ വാങ്ങി വീട്ടിലെത്തി, ഭാര്യ മിസ്റ്റി ലാസ്ക പിസ്സ തുറന്നപ്പോള്‍ പിസ്സയില്‍ പെപ്പര്‍റോണിയില്‍ നിന്ന് സൃഷ്ടിച്ച സ്വസ്തിക ചിഹ്നം ഉണ്ടായിരുന്നതായി ഡബ്ല്യുജെഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു.
ലോക്കല്‍ ചെയിന്‍ ലൊക്കേഷന്‍റെ ഉടമ ഞായറാഴ്ച ലസ്കാ ദമ്പതികളെ വിളിച്ച് ജോലിക്കാരെ പുറത്താക്കിയതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ എത്ര ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.

ജീവനക്കാര്‍ പരസ്പരം കളിക്കുന്നതും മറ്റും ജോലിക്കിടയിലെ തമാശയാണെന്ന് പറഞ്ഞ് ജീവനക്കാര്‍ സാഹചര്യം വിശദീകരിക്കാന്‍ ശ്രമിച്ചുവെന്ന് റസ്റ്റോറന്റ് ഉടമ പറഞ്ഞു . ഉടമ പറയുന്നതനുസരിച്ച്, ഈ പിസ്സ ‘ഒരിക്കലും പുറത്തുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ല.’

സംഭവത്തിന് ശേഷം ഒരിക്കലും ശൃംഖലയിലേക്ക് മടങ്ങില്ലെന്ന് ലസ്കകള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

‘നമ്മുടെ രാജ്യത്തെ വൈവിധ്യത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ആളുകളാണ് ഞങ്ങള്‍, ഞങ്ങള്‍ അത് സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഈ വിദ്വേഷങ്ങള്‍ക്ക് ഒരറുതി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മിസ്റ്റി പറഞ്ഞു.

‘വര്‍ഗ്ഗീയതയും വിവേചനവും’ ഞങ്ങളുടെ ബ്രാന്‍ഡ് വെച്ചുപൊറുപ്പിക്കില്ല എബ്ബ് ഫോക്സ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ ലിറ്റില്‍ സീസര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top