Flash News

20 ഡോളര്‍ കറന്‍സി നോട്ടിനെ ചൊല്ലി വീണ്ടും മരണം

June 30, 2020 , അജു വാരിക്കാട്

ഹ്യൂസ്റ്റണ്‍: ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തിനു കാരണം ഒരു 20 യു എസ് ഡോളര്‍ കറന്‍സി നോട്ട് ആയിരുന്നതുപോലെ വീണ്ടും ഹ്യുസ്റ്റണില്‍ 20 ഡോളര്‍ വ്യാജ ഡോളര്‍ കൈമാറാന്‍ ശ്രമിച്ചതിന് കവര്‍ച്ചക്കാരനെ സ്റ്റോര്‍ ക്ലാര്‍ക്ക് വെടിവെച്ചു കൊന്നു. ഇന്നലെ രാത്രി 10മണിയോടെ നടന്ന സംഭവത്തില്‍ പോലീസ് എത്തിയപ്പോള്‍ വെടിയേറ്റയാള്‍ നിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

20 ഡോളര്‍ വ്യാജ നോട്ടുമായി കടയില്‍ സാധനം വാങ്ങാന്‍ ശ്രമിച്ച കവര്‍ച്ചക്കാരനോട് സ്റ്റോര്‍ ക്ലാര്‍ക്ക് പണം വ്യാജമാണെന്ന് പറഞ്ഞപ്പോള്‍ കവര്‍ച്ചക്കാരന്‍ തോക്ക് ചൂണ്ടി ഒരു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ജീവനെ ഭയന്ന് സ്റ്റോര്‍ ക്ലാര്‍ക്ക് കവര്‍ച്ചക്കാരന് നേരെ തിരിച്ചു നിറയൊഴിച്ചു എന്ന് പോലീസ് പറഞ്ഞു.

ഈ സമയം വേറെ കസ്റ്റമേഴ്സ് ആരും കടയില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റോര്‍ ക്ലാര്‍ക്കിനെതിരെ ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top