റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ പി.വി. സാമുവല്‍ നിര്യാതനായി

ഡാളസ്: ചെങ്ങന്നൂര്‍ പെണ്ണുക്കര മാമ്പ്രത്തുണ്ടത്തില്‍ പുത്തന്‍പുരയില്‍ റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ പി.വി. സാമുവല്‍ (92) നിര്യാതനായി. മൂന്നു പതിറ്റാണ്ടുകള്‍ മിലിറ്ററി എന്‍ജിനീയറിംഗ് സര്‍വീസില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച ശേഷം ഭവനത്തില്‍ വിശ്രമത്തിലും ചില നാളുകളില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാലും ശയ്യാവലംബിയുമായിരുന്നു. ഭാര്യ നിര്യാതയായ ഗ്രേസി സാമുവല്‍.

മക്കള്‍: അമേരിക്കയില്‍ കുടുംബമായി അസംബ്‌ളി ഓഫ് ഗോഡ് ഡാളസില്‍ പാസ്റ്ററായി സേവനം അനുഷ്‌ഠിക്കുന്ന റവ. ഡോ. ലെസ്ലി വര്‍ഗീസ്, ഹെഫ്‌സിബ ഐസക്.

മരുമക്കള്‍: ജെസ്സി, ഐസക് എബ്രഹാം.

കൊച്ചു മക്കള്‍: ജഫിയ & ക്രിസ്, ജോഷ്വ, ജൊഹാന, ജെയ്ന, ഷാരോണ്‍.

മരണാന്തര ശുശ്രൂഷകള്‍ ഭവനത്തില്‍ വച്ച് ജൂലൈ 2 വ്യാഴാഴ്ച രാവിലെ കോവിഡ് കാല പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പെണ്ണുക്കര ചര്‍ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

Print Friendly, PDF & Email

Leave a Comment