പഠന വിനോദ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഏരീസ് ഹോംപ്ലെക്സ്

സാമൂഹികവും സാമ്പത്തികവുമായ ഒരു വലിയ അനിശ്ചിതത്വത്തിന്‍റെ വക്കിലാണ് ‘കോവിഡ് 19’ എന്ന മഹാമാരി നമ്മള്‍ ഏവരേയും കൊണ്ടെത്തിച്ചിരിക്കുന്നത്. സമൂഹത്തിന്‍റെ സംസ്കാരത്തില്‍ ഉണ്ടായ ഈ സമീപകാല മാറ്റം, നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു. ആരോഗ്യ സുരക്ഷാ നടപടികളും സാമൂഹിക അകലം പാലിക്കല്‍ പോലെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ ഓരോ ദിവസവും നാം കൂടുതല്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.

ഇന്നത്തെ സാഹചര്യത്തില്‍, ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയാല്‍ പോലും, തിയേറ്ററുകളില്‍ പോയി സിനിമകള്‍ കാണുവാന്‍ നമുക്ക് അടുത്തകാലത്തെങ്ങും സാധിക്കാത്ത സ്ഥിതിയാണ്. മണിക്കൂറുകളോളം ഒരു അടഞ്ഞ സ്ഥലത്ത് ഒട്ടനവധി ആളുകളോടൊപ്പം ഇരിക്കുന്നതിനെക്കുറിച്ച് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ നമുക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല.

അതുകൊണ്ടുതന്നെ, പല സിനിമകളും നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രെെം, ഹോട്ട്സ്റ്റാര്‍ മുതലായ പ്ലാറ്റ്ഫോമുകളിലൂടെ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രീമിയറുകളിലേക്ക് വഴിമാറുകയാണ്.

അതോടൊപ്പം , വീടുകളില്‍ത്തന്നെ ഒരു പ്രൊഫഷണല്‍ തിയേറ്ററിന്‍റെ അനുഭവം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന നൂതനമായ സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തുറ്റതായി തീര്‍ന്നിട്ടുണ്ട്.

പലരും അവരുടെ വീടുകളില്‍ ഹോം തിയേറ്ററിന് വേണ്ടി മാത്രമായി ഒരു മുറി സജ്ജീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ അതിന്‍റെ പൂര്‍ണ്ണ ദൃശ്യ നിലവാരത്തില്‍ വീട്ടിലിരുന്നു ആസ്വദിക്കാനും ഇപ്പോള്‍ സാധിക്കും.

വിനോദ സംബന്ധമായ ഇത്തരം ആവശ്യങ്ങളൊക്കെ പുറത്തു പോകാതെ നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഒരു സമ്പൂര്‍ണ്ണ ആഡംബര ഹോം എന്‍റര്‍ടൈന്‍മെറ് സൊല്യൂഷന് ഏരീസ് ഗ്രൂപ്പ് ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു മികച്ച സ്വകാര്യ തിയേറ്ററിന്‍റെ അന്തരീക്ഷം സംജാതമാക്കുവാനും ഒരു പുതിയ അനുഭവം കാഴ്ചക്കാര്‍ക്ക് പ്രദാനം ചെയ്യുവാനും ‘ഏരീസ് ഹോംപ്ളെക്സ് ‘ എന്ന ഈ പുതിയ ഉല്‍പ്പന്നത്തിന് സാധിക്കും.

പുതു തലമുറ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ‘ഹോംപ്ലെക്സ്’, ഗാര്‍ഹിക ഉപയോക്താക്കള്‍, ഓഫീസുകള്‍, ക്ലബ്ബുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ എിവയ്ക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആവശ്യമുള്ള സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നൂറ്റമ്പത് അടിമുതല്‍ ഏതു വിസ്തീര്‍ണത്തില്‍ ഉള്ള ഏത് സ്വകാര്യ മുറിയേയും വളരെ മനോഹരമായ ഒരു തീയേറ്റര്‍ ആക്കി മാറ്റുവാന്‍ ഇതിലൂടെ സാധിക്കും. ഉന്നത സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതവും ആഡംബര സുഖാനുഭൂതി നല്‍കുന്നതുമായ ഇന്‍റീരിയറുകള്‍, വീട്ടിലെ സ്വകാര്യ മുറിയെ ഒരു മള്‍ട്ടിപ്ലക്സിന് സമാനമാക്കി തീര്‍ക്കും.

ഡോള്‍ബി അറ്റ്മോസ് സൗണ്ട്, തീയേറ്റര്‍ സ്ക്രീനിന്‍റെ അതേ ശ്രേണിയിലുള്ള സ്ക്രീന്‍, 2K/4K/HD പ്രൊജക്ഷന്‍, പുഷ് റീക്ലെയിനിംഗും കപ്പ് ഹോള്‍ഡറുമുള്ള സീറ്റുകള്‍, സൗണ്ട് പ്രൂഫ് കാര്‍പ്പെറ്റുകള്‍ അടക്കമുള്ള 360 ഡിഗ്രി ശബ്ദ സംവിധാനം, ഓട്ടോമേറ്റഡ് കണ്‍സോളുകളും ഫ്ലോര്‍ ലൈറ്റിങ്ങും, DTH വഴിയുള്ള വീഡിയോകള്‍ പ്ളേ ചെയ്യാനുള്ള സൗകര്യം എിവയ്ക്കൊക്കെ പുറമേ, എക്സ്റ്റേണല്‍ സ്റ്റോറേജിനും സാറ്റലൈറ്റ് അപ്പ് ലിങ്ക് /ഡൗണ്‍ ലിങ്കിങ്ങിനുമുള്ള ഉപകരണങ്ങളും ഹോംപ്ലക്സിന്‍റെ പ്രത്യേകതകളാണ്.

ഏരീസ് ഹോം പ്ളെക്സിന്‍റെ മറ്റൊരു പ്രത്യേകത, അത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠന രീതികളില്‍ സൃഷ്ടിക്കുന്ന വിപ്ലവകരമായ നേട്ടങ്ങളാണ്.

‘എഡ്യുക്കേഷണല്‍ 3D തീയേറ്റര്‍’ എന്ന നിലയില്‍ക്കൂടി ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ, സെമിനാറുകള്‍, വീഡിയോ പ്രസന്‍റേഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, 3D എജ്യുക്കേഷന്‍, അനിമാറ്റിക് കണ്ടന്‍റുകള്‍ മുതലായവ ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പകര്‍ന്നു കൊടുക്കുകയോ അവരില്‍ നിന്നു പഠിക്കുകയോ ചെയ്യുവാനും ഇതില്‍ നിന്നു സാധിക്കും. വിനോദ ഉപാധി എന്നതിലുപരി ഓണ്‍ലൈന്‍ ബിസിനസ്സുകള്‍, ഓണ്‍ലൈന്‍ ട്യൂഷനുകള്‍ എന്നിവയ്ക്കും ഇത് വളരെയേറെ സഹായകമാണ്.

പൊതുഇടങ്ങളിലെ വിനോദോപാധികള്‍ക്ക് കടുത്ത നിയന്ത്രണം ഉള്ള ഈ കാലഘട്ടത്തിലും, പഠനം മുതല്‍ വിനോദം വരെയുള്ള മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളും പരമാവധി നിറവേറ്റാനുള്ള ഒരു മികച്ച മാര്‍ഗ്ഗം എന്ന നിലയില്‍ കൂടിയാണ് ഏരീസ് ഗ്രൂപ്പിന്‍റെ ഈ പുതിയ ഉല്‍പ്പം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment