Flash News

ഡാളസില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ്

July 1, 2020 , പി.പി. ചെറിയാന്‍

ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ്. ജൂണ്‍ 30നു മാത്രം 601 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൗണ്ടി ജില്ലാ ജഡ്ജി ക്ലെ ജങ്കിംഗ് അറിയിച്ചു.

അടുത്തിടെയൊന്നും സംഭവിക്കാത്ത രീതിയില്‍ ഒരൊറ്റ ദിവസം (ജൂണ്‍ 30ന്) 20 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ശരാശരി 513 കോവിഡ് രോഗികളെ കണ്ടെത്തിയപ്പോള്‍ ജൂണ്‍ 1 മുതലുള്ള ഏഴു ദിവസം ശരാശരി 209 രോഗികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 30 ന് മുന്‍പ് ഒരു ദിവസം ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 572 ആയിരുന്നു.

ടെക്‌സസില്‍ പൊതുവെ രോഗികളുടെ എണ്ണം ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഫെയ്‌സ് മാസ്ക്ക് നിര്‍ബന്ധമാക്കികൊണ്ടു സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവിറക്കണമെന്ന് കൗണ്ടി ജഡ്ജി ആവശ്യപ്പെട്ടു. ഡാലസ് കൗണ്ടിയില്‍ ഒരൊറ്റ ദിവസം മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 619 ആണ്. ജൂണ്‍ 29 നായിരുന്നുവെന്നും ജഡ്ജി പറഞ്ഞു. മെമ്മോറിയല്‍ ഡേയ്ക്കുശേഷം ഉണ്ടായ വര്‍ധന, ജൂലൈ 4 വാരാന്ത്യത്തോടെ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top