151 സ്വകാര്യ ട്രെയിനുകള്‍ ഉടന്‍ ട്രാക്കുകളില്‍ ഓടും, റെയില്‍വേ ഒരുക്കങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: തേജസ് എക്സ്പ്രസിന്‍റെ പാതയില്‍ 151 സ്വകാര്യ ട്രെയിനുകള്‍ ഉടന്‍ റെയില്‍‌വേ ഓടിക്കാന്‍ പോകുന്നു. 109 റൂട്ടുകളില്‍ ഓടുന്ന ഈ ട്രെയിനുകള്‍ക്കായി ഇപ്പോള്‍ റെയില്‍‌വേ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഐആര്‍സിടിസി രാജ്യത്ത് രണ്ട് സ്വകാര്യ തേജസ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്.

സ്വകാര്യ ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും യാത്രക്കാര്‍ക്ക് യാത്രാ സമയം കുറയുകയും ചെയ്യുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. മാത്രമല്ല, യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ലോകോത്തര സൗകര്യങ്ങളും ലഭിക്കും. ഇതാദ്യമായാണ് റെയില്‍വേ സ്വകാര്യ കമ്പനികളില്‍ നിന്ന് ട്രെയിന്‍ സര്‍‌വീസ് ആരംഭിക്കാന്‍ ടെണ്ടര്‍ ക്ഷണിക്കുന്നത്. റെയില്‍‌വേയുടെ 12 സോണുകളിലാണ് ഈ ട്രെയിനുകള്‍ ഓടിക്കുക.

നിബന്ധനകള്‍:

• ട്രെയിനിന്‍റെ റേക്ക് (12-26 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന തരം ട്രെയിന്‍) മേക്ക് ഇന്‍ ഇന്ത്യ ആയിരിക്കണം.
• റേക്ക്, അതിന്‍റെ പ്രവര്‍ത്തനവും പരിപാലനവും കൊണ്ടുവരേണ്ടത് സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ഉത്തരവാദിത്തമായിരിക്കും.
• ട്രെയിനിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഇത് യാത്രാ സമയം കുറയ്ക്കും.
• 35 വര്‍ഷത്തെ റെയില്‍വേ സേവന പരിചയമുള്ള സ്വകാര്യ കമ്പനികള്‍ക്ക് കിഴിവ് നല്‍കും.
• ട്രെയിനിലെ ഡ്രെെവര്‍മാരും ഗാര്‍ഡുകളും ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുള്ളവരായിരിക്കും.
• നിശ്ചിത haulage നിരക്ക്, വൈദ്യുതി ബില്‍, വരുമാനം എന്നിവയില്‍ കമ്പനികള്‍ റെയില്‍‌വേയുമായി പങ്കാളികളാകണം.

Print Friendly, PDF & Email

Leave a Comment