Flash News

ഡല്‍ഹി കലാപം: ആദ്യം കലാപകാരികള്‍ വീടും കടയും കൊള്ളയടിച്ചു, ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ടെക്സ്റ്റൈല്‍ വ്യാപാരി

July 1, 2020 , ശ്രീജ

ന്യൂഡല്‍ഹി: വടക്ക്കിഴക്കന്‍ ഡല്‍ഹി കലാപത്തിന് ഇരയായ റെഡിമെയ്ഡ് ടെക്സ്റ്റൈല്‍ വ്യാപാരി ദില്ലി പോലീസ് ശരിയായ എഫ്ഐഐ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബിസിനസുകാരന്‍റെ പരാതിയില്‍ പ്രാദേശിക ബിജെപി കൗണ്‍സിലര്‍ കന്‍ഹയ്യ ലാലും പ്രതിയാണ്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കലാപകാരികള്‍ ഭാഗീരതി വിഹാറിലെ നിസാര്‍ അഹമ്മദിന്‍റെ കടയും വീടും കൊള്ളയടിച്ചത്. ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ലെന്ന് അഹമ്മദ് ആരോപിച്ചു.

അഹമ്മദിന്‍റെ വീടിനു ചുറ്റും കലാപം ഉണ്ടായതെങ്ങനെയാണെന്ന് ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിച്ച് ചില പ്രദേശവാസികള്‍ ആ പ്രദേശത്ത് മൈക്കുകളും സ്പീക്കറുകളും ഉപയോഗിച്ച് പ്രചാരണം നടത്തുകയായിരുന്നുവെന്ന് അഹമ്മദ് അദ്ദേഹം പറഞ്ഞു.

രാത്രി 7: 30 ഓടെ മഗ്‌രിബ് പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍, അതേ സ്പീക്കറുകളും മൈക്കും ഉപയോഗിച്ച് മുസ്ലിം സമുദായത്തിലെ ജനങ്ങളെ ഓടിച്ചിട്ട് കൊല്ലുമെന്ന് വിളിച്ചു പറയുകയായിരുന്നു. ഇതിനുശേഷം ക്രമേണ അഞ്ഞൂറിലധികം ആളുകള്‍ തടിച്ചുകൂടി.

‘ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡോ പാന്‍റോ അഴിച്ചുമാറ്റി, ആ വ്യക്തി ഒരു മുസ്ലീമാണെന്ന് കണ്ടെത്തിയാല്‍ ആക്രമിക്കുകയായിരുന്നു. അതിനായി വാളുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ചു. ചിലര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി. പക്ഷെ, അവരെ വടികൊണ്ട് എറിഞ്ഞു വീഴ്ത്തി,’ പരാതിയില്‍ അഹമ്മദ് ആരോപിക്കുന്നു. ‘സ്ത്രീകളെയും കുട്ടികളേയും അവര്‍ വെറുതെ വിട്ടില്ല. വഴിയില്‍, വളരെ കുറച്ച് മുസ്ലീം സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുുള്ളൂ. എന്നാല്‍ ഒരു ബുര്‍ഖ ധരിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ ഒരു മുസ്ലീം സ്ത്രീയെപ്പോലെ കാണപ്പെടുകയോ ചെയ്താല്‍ അവള്‍ വാളുകൊണ്ട് കൊല്ലപ്പെടും. ആളുകള്‍ കൊല്ലപ്പെടുകയും ഭാഗീരതി വിഹാറിലെ അഴുക്കുചാലിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു,’ അഹമ്മദ് പറയുന്നു.

പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100 ലേക്ക് നിരവധി തവണ വിളിച്ചു. എന്നാല്‍ ഒരു പോലീസുകാരനും സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും അഹമ്മദ് പറഞ്ഞു.

തന്‍റെ കടയും വീടും എങ്ങനെയാണ് കൊള്ളയടിക്കപ്പെട്ടതെന്നും, പരിഭ്രാന്തി പരത്തുന്ന അന്തരീക്ഷം എങ്ങനെ സൃഷ്ടിച്ചെന്നും അഹമ്മദ് തന്‍റെ നിവേദനത്തില്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ട്. തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ക്കൊപ്പം കലാപകാരികള്‍ ഒരു ദശലക്ഷം രൂപ കൊള്ളയടിച്ചു.

തന്‍റെ മൂന്ന് മോട്ടോര്‍ സൈക്കിളുകളും തീവെച്ച് നശിപ്പിച്ചു. അതേസമയം, അയല്‍ക്കാരന്‍ നല്‍കിയ ഒരു ഗോവണിയിലൂടെ മേല്‍ക്കൂരയിലേക്ക് ഓടി രക്ഷപ്പെട്ട കുടുംബം ജീവന്‍ രക്ഷിച്ചു. കലാപകാരികള്‍ വഹിക്കാന്‍ കഴിയുന്നത്ര സാധനങ്ങള്‍ കൊണ്ടുപോയി, മറ്റ് വസ്തുക്കള്‍ക്ക് തീയിട്ടു. അഹമ്മദ് പറഞ്ഞു. മാനസികമായി ബലഹീനനായ സഹോദരനെ കണ്ടെത്താന്‍ മൂന്ന് ദിവസമെടുത്തത് എങ്ങനെയെന്നും അഹമ്മദ് നിവേദനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഈ ദുരന്തത്തിലൂടെ കടന്നുപോയെങ്കിലും, പരാതി സമര്‍പ്പിക്കുന്നതില്‍ അഹമ്മദിന് ഇപ്പോഴും പ്രശ്നങ്ങളുണ്ട്. തുടക്കത്തില്‍, പോലീസില്‍ ചെന്നപ്പോള്‍ മോഷണം നടന്നു എന്ന് പരാതി നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അഹമ്മദ് സമ്മതിച്ചില്ല. അടുത്ത ദിവസം അദ്ദേഹം രേഖാമൂലം പരാതി നല്‍കി. അതില്‍ തിരിച്ചറിഞ്ഞ മൊഗ്ലി, മൈക്കല്‍, ടിങ്കു എന്നിവരെ പ്രതിയാക്കി.

അതിനുശേഷം മാര്‍ച്ച് 18 ന് അദ്ദേഹം വിശദമായ പരാതി നല്‍കി. മാര്‍ച്ച് 20 ന് ഇല്യാസ് എന്നയാള്‍ സമര്‍പ്പിച്ച എഫ്ഐആര്‍ സംബന്ധിച്ച് നോട്ടീസ് ലഭിച്ചതായി അഹമ്മദ് ഹരജിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സബ് ഇന്‍സ്പെക്ടര്‍ തന്‍റെ ഫോണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

പരാതി രജിസ്റ്റര്‍ ചെയ്ത ശേഷം പ്രാദേശിക ബിജെപി നേതാവ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം നിവേദനത്തില്‍ പറഞ്ഞു. ഏപ്രില്‍ രണ്ടിന് ഗഗന്‍ എന്നയാള്‍ ദില്ലി പൊലീസുമായി ബന്ധമുണ്ടെന്ന് സ്വയം വിശേഷിപ്പിച്ച് ഞാന്‍ കന്‍ഹയ്യ ലാലുമായി (ബിജെപി കൗണ്‍സിലര്‍) സംസാരിക്കണമെന്ന് പറഞ്ഞു. മൊഗ്ലിയുടെ പേര് പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് നേതാവ് ചോദിച്ചു. അതിനുശേഷം, അഹമ്മദിന് നിരവധി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ഈ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു ആവശ്യം.

തനിക്കെതിരെ കേസ് ഫയല്‍ ചെയ്ത ആളുകള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീട് വില്‍ക്കുന്നില്ലെങ്കില്‍ കൊല ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദിനെതിരെ ഗോകുല്‍പുരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൂന്ന് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് പോലീസ് അടിയന്തര നടപടി സ്വീകരിച്ചതായും, എന്നാല്‍, അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് അഹമ്മദ് നല്‍കിയ പരാതിയില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top