Flash News

ഡോക്ടേഴ്സ് ഡേയില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധം

July 1, 2020 , ശ്രീജ

ജൂലൈ ഒന്നിന്, രാജ്യം ദേശീയ ഡോക്ടര്‍മാരുടെ ദിനം ആഘോഷിക്കുന്നതിനിടെ, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അവരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്‍റെ അടയാളമായി Kerala Government Medical Officers Association (KGMOA) ന്റെ കീഴിലുള്ള അയ്യായിരത്തിലധികം ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ അധികസമയം ജോലി ചെയ്ത് ആ ദിവസത്തെ ‘സഹന ദിനം’ അല്ലെങ്കില്‍ ‘ടോളറന്‍സ് ഡേ’ ആയി ആചരിക്കുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍, കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മുന്‍പന്തിയില്‍ നില്‍ക്കുകയും അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

‘ഇത് ഒരു സമരമല്ല. ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കാന്‍ ഞങ്ങള്‍ ‘സഹിഷ്ണുതാ ദിനം’ ആചരിക്കുന്നു. ഞങ്ങളെല്ലാവരും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്ന് അവരെ ധരിപ്പിക്കാന്‍. സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണെങ്കിലും ഈ സ്ഥലങ്ങളില്‍ മാനവ വിഭവശേഷിയുടെ ആവശ്യകതയുണ്ട്. സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് തുടക്കം മുതല്‍ ഉടനീളം പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ പരിധി അവസാനിപ്പിക്കുകയാണ്. ഇത് സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണെന്നും, ‘സഹിഷ്ണുത ദിനം’ അതിനുള്ളതാണെന്നും ഞങ്ങള്‍ കരുതുന്നു,’ കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ പറഞ്ഞു.

ഈ പ്രശ്നം കേവലം ഡോക്ടര്‍മാരില്‍ മാത്രമായി ഒതുങ്ങുന്നില്ല, മറിച്ച് സര്‍ക്കാര്‍ മേഖലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ സര്‍ക്കാര്‍ ജീവനക്കാരന്‍റെയും ശമ്പളത്തിന്‍റെ 25 ശതമാനം ആറുമാസത്തേക്ക് കുറയ്ക്കുന്ന പ്രഖ്യാപനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ചു.

ഡോക്ടര്‍മാരുടെ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കുന്നത് പര്യാപ്തമല്ലെന്ന് ഡോ. ജോസഫ് ചൂണ്ടിക്കാട്ടുന്നു. പകരം, സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് ജോലി എളുപ്പമാക്കുന്ന പ്രായോഗിക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതുവരെയും മുന്നോട്ടു വന്നിട്ടില്ല. വൈറസ് വ്യാപനം തടയുന്നതില്‍ കേരളം ഇന്നു വരെ വിജയിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ അഭിമാനത്തോടെ പറയുമ്പോള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് എല്ലാവരും ഓര്‍ക്കണം,’ ഡോ. ജോസഫ് പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top