സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ കോവിഡ്-19ന്റെ വ്യാപനവും വര്‍ദ്ധിച്ചു. എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ എട്ടു പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഇയാളുടെ സഹപ്രവര്‍ത്തകനായ 43 വയസുള്ള പച്ചാളം സ്വദേശിയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ, മകന്, മരുമകള്‍ എന്നിവര്‍ക്കൊപ്പം സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
ആദ്യം രോഗം ബാധിച്ച തൃശ്ശൂര്‍ സ്വദേശിയുടെ രണ്ടു സഹപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായിരുന്നു. ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും മൂന്നു വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിച്ചുണ്ട്. ബ്രോഡ് വേ മാര്‍ക്കറ്റില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ മാര്‍ക്കറ്റ് അടച്ചു. ഒപ്പം നഗരസഭയുടെ പതിനൊന്നാം വാര്‍ഡായ തോപ്പും പടിയും കണ്ടെയ്ന്മെന്റ് സോണാക്കി.
മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply