Flash News

മലയില്‍ പറമ്പില്‍ മാത്യൂസ് (94) ഫ്ലോറിഡയില്‍ നിര്യാതനായി

July 2, 2020 , ജോര്‍ജി വറുഗീസ്

ഫോര്‍ട്ട് ലൗഡര്‍ഡെയ്‌ല്‍ (ഫ്ലോറിഡ): വെണ്ണിക്കുളം ഒലിശ്ശേരിമണ്ണില്‍ മലയില്‍ പറമ്പില്‍ കുടുംബാംഗമായ മാത്യൂസ് (94) ഫ്ലോറിഡയില്‍ നിര്യാതനായി.

പരേതയായ മാരാമണ്‍ വടക്കേല്‍ അച്ചാമ്മ മാത്യൂസ് ആണ്‌ സഹധര്‍മിണി.

ജോര്‍ജ് മാത്യൂസ് (എബി ഫ്ലോറിഡ), സൂസന്‍ എബ്രഹാം (മെല്‍ബോണ്‍, ആസ്‌ട്രേലിയ), വിന്നി ജേക്കബ് (ന്യൂയോര്‍ക്ക്), ലീനാ അനില്‍ (നോര്‍ത്ത് കരോലിന) എന്നിവര്‍ മക്കളും, സാറാമ്മ ജോര്‍ജ്, കുരിയന്‍ എബ്രഹാം, മാത്യു ജേക്കബ്, അനില്‍ ഡാനിയേല്‍ എന്നിവര്‍ മരുമക്കളുമാണ്.

റിനി, റെജു, റോഷിനി, നേതന്‍, ജോഷ്, ജസ്റ്റിന്‍, ജോയല്‍, അനില്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്‌.

മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ട്.

അഡ്വ. ജോര്‍ജ് വര്‍ഗീസ് (തിരുവനതപുരം) ഏക സഹോദരനാണ്.

ഫ്ലോറിഡയില്‍ മകനോടൊപ്പം താമസിച്ചിരുന്ന പരേതന്‍ സൗത്ത് ഫ്ലോറിഡ മാര്‍ത്തോമാ ഇടവകയിലെ സജീവ അംഗമായിരുന്നു.

നിലവിലുള്ള സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ശവസംസ്കാര ശുശ്രുഷകള്‍ നടത്തുന്നതാണ്.

Viewing:
07/02/2020 THURSDAY 7:30 -8:30 PM at
Forest Lawn Funeral Home
2401 Davie Road, Davie, FL 33317

Funeral Service:
07/3/2020  FRI 9:00 AM-11:00 AM At
South Florida Mar Thoma Church
4740 SW 82 Ave, Davie FL 33328

07/03/2020 FRI 12:00 PM
Funeral at
Forest Lawn Cemetery
2401 Davie Road, Davie, Florida


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top