Flash News

സര്‍ക്കാര്‍ സം‌വിധാനം പാലിക്കാതെ ജനങ്ങള്‍, കേരളത്തില്‍ കോവിഡ്-19 രോഗികളുടെ വര്‍ദ്ധനവ് സര്‍ക്കാരിനും തലവേദനയാവുന്നു

July 2, 2020 , ശ്രീജ

തിരുവനന്തപുരം: സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമൂലം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. വിവിധ ജില്ലകളില്‍ രോഗം പടരുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. രോഗവ്യാപനം എങ്ങനെ എവിടെ നിന്ന് തിരിച്ചറിയാത്തതാണ് സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. തലസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ പോങ്ങുംമൂട് സ്വദേശിനിയായ 45 കാരി, ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശിയായ 20കാരൻ, ആലുവിള, ബാലരാമപുരം സ്വദേശിയായ 47കാരൻ, തുമ്പ സ്വദേശി 25 കാരൻ, ഇതര സംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശിയായ 24 കാരൻ, കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ വെട്ടുതറ സ്വദേശിനിയായ രണ്ടു വയസ്സുകാരി, ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ എന്നിവരുടെ രോഗബാധയുടെ ഉറവിടമാണ് ലഭ്യമല്ലാത്തത്.

ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ 65കാരന്റെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാഭരണകൂടം കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

അതിനിടെ, ദേശത്ത് നിന്നും കൊവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഷാർജയിൽ നിന്ന് ജൂൺ 19 ന് എത്തിയ പായിപ്പാട് സ്വദേശിനിയാണ് രോഗബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിലായിരിക്കുന്നത്. ഇവർക്ക് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമാകുകയായിരുന്നു.

മെയ് 10നാണ് ഷാർജയിൽ വെച്ച് യുവതിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 3ന് നടത്തിയ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ഇവർ നാട്ടിലെത്തിയത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ആകെ 160 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത് നിന്നും വന്നവരും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 202 പേർ ഇന്ന് രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 27 പേർക്ക് കൊവിഡ്; കൊല്ലത്ത് ഒരു കുടുംബത്തിലെ 3 പേർ രോഗബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ. 27 പേർക്കാണ് ഇന്ന് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 323 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ ഒരാൾ മരിച്ചു. അതേസമയം കൊല്ലം ജില്ലയിൽ ഇന്ന് ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 9 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 7 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. ഒമാനിൽ നിന്നെത്തിയ 4 പേർക്കും ഷാർജ, ബഹ്റിൻ, ഐവറി കോസ്റ്റ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച 160 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 202 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്തു നിന്നും 40 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 14 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top