Flash News

ഇന്ത്യ കോവിഡ്-19 പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചു, ഐസി‌എം‌ആറിന്റെ ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞാല്‍ വിപണിയിലെത്തും

July 3, 2020

കോവിഡ്-19 വാക്സിന്‍ കണ്ടുപിടിച്ചതായി നിരവധി രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഐസിഎംആര്‍. പരീക്ഷണം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഐസിഎംആര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും കൊവിഡ് മരണങ്ങളും ആശങ്കാജനകമായി അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ നല്‍കുന്ന ഈ വാര്‍ത്ത വരുന്നത്. ഓഗസ്റ്റ് 15ന് നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ഐസിഎംആറിന്റെ സഹകരണത്തോടുകൂടി, ഹൈദരാബാദിലെ ഭാരത് ബയോട്ടെകാണ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചത്. കൊവാക്‌സിന്റെ വികസനവുമായി ബന്ധപ്പെട്ട് ഇതുവരെയെടുത്ത നടപടികള്‍ ഫലപ്രദവും വിജയകരവുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബയോട്ടെക്കും ഐസിഎംആറുമൊക്കെ വ്യക്തമാക്കിയിരുന്നും. ലബോറട്ടറിയിലും മറ്റും ഇതിന്റെ പരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഐസിഎംആറിന്റെ അനുമതിയ്ക്കായി നല്‍കി. ഐസിഎംആറും അതുപോലെ തന്നെ ഇന്ത്യയിലെ മറ്റ് ടെസ്റ്റിങ് ലാബുകളുമൊക്കെ വാക്‌സിന് അംഗീകാരം നല്‍കി. വാക്‌സിന്‍ പരീക്ഷണത്തിന്റെ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ലോകം ഗുരുതരമായ സാഹചര്യത്തിലൂടെ കടുന്നപോകുമ്പോള്‍ വാക്‌സിന്റെ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് ഐസിഎംആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനം. ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായ ഡോ. ബല്‍റാം ഭാര്‍ഗവ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

പല രാജ്യങ്ങളും വാക്‌സിന്‍ വികസനത്തില്‍ ഇപ്പോഴും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടക്കുന്നത്. എങ്കില്‍ത്തന്നെയും വിപണിയിലെത്തിക്കഴിഞ്ഞാല്‍ മാത്രമേ, ഇതിന്റെ ഗുണമേന്‍മ സംബന്ധിച്ച് വ്യക്തത കൈവരൂ. വാക്‌സിന്‍ പരിശോധനയുടെ പല ഘട്ടങ്ങളെയും മറികടന്നുകൊണ്ടാണ് ഇപ്പോള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് ഇന്ത്യ കടക്കുന്നതെന്നാണ് സൂചന. ലോകത്തില്‍ ഇപ്പോള്‍ കൊവിഡ് വാക്‌സിനായുള്ള ആവശ്യം അതിശക്തമായിരിക്കുന്നതുകൊണ്ടാണ് ഇപ്രകാരം ഒരു നടപടി ഇന്ത്യ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വാക്‌സിന്റെ കാര്യക്ഷമത എത്രയാണെന്ന് മനുഷ്യരില്‍ പരീക്ഷിച്ചുകഴിഞ്ഞാല്‍ മാത്രമേ മനസ്സിലാകൂ. അങ്ങിനെ പരീക്ഷിച്ച് വിജയകരമാണെന്ന് ഉറപ്പായാല്‍ മാത്രമേ ഇന്ത്യയുടെ വാക്‌സിന്‍ വിജയകരമാണെന്ന് പറയാന്‍ സാധിക്കൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top