Flash News

ജയിംസ് വര്‍ഗീസ് (56) ഡിട്രോയിറ്റില്‍ നിര്യാതനായി

July 3, 2020 , സാജന്‍ കണിയോടിക്കല്‍

ഡിട്രോയിറ്റ്: എറണാകുളം തമ്മനം പാലത്തുരുത്തില്‍ പരേതരായ വര്‍ഗീസ് പാലത്തുരുത്തില്‍ – മേരിക്കുട്ടി ദമ്പതികളുടെ ഇളയ മകന്‍ ജയിംസ് വര്‍ഗീസ് (56) ഡിട്രോയിറ്റില്‍ നിര്യാതനായി.

ഭാര്യ ആന്‍സി എളവൂര്‍ പാത്താടന്‍ കുടുംബാംഗമാണ്.

മക്കള്‍: ജോയല്‍, ഏബെല്‍, നോയല്‍.

സഹോദരങ്ങള്‍ പരേതരായ വര്‍ഗീസ്, ജോയി എന്നിവരും, ആന്റണി, ജോസ്, ജലാസ്യൂസ്, ബേബി (ചമ്പക്കര), മേഴ്‌സി (പനങ്ങാട്), ഓമന (നീര്‍ക്കോട്) എന്നിവരുമാണ്.

പൊതുദര്‍ശനവും സംസ്ക്കാര ശുശ്രൂഷയും: ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 5:00 മുതല്‍ 8:00 വരേയും, ജൂലൈ 6 തിങ്കളാഴ്ച രാവിലെ 9:00 മുതല്‍ 10:00 വരേയും സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സൗത്ത് ഫീല്‍ഡില്‍ (17235 MT. Vermon St. Southfield, MI 48075) വെച്ച് നടക്കും. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ നടക്കും.

സംസ്കാരം: ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സെമിത്തേരി, റോച്ചസ്റ്റര്‍, മിഷിഗണ്‍.

2006 മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഡിട്രോയിറ്റില്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുവരുന്ന ജയിംസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. കൂടാതെ പൊതുരംഗത്തും കലാരംഗത്തും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നിരവധി തവണ പാരീഷ് കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്.

ഡിട്രോയിറ്റില്‍ SAP കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന ജയിംസ് കേരളത്തില്‍ എറണാകുളം തമ്മനം സ്വദേശിയാണ്. 1986-ല്‍ പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ബിരുദം നേടിയതിനുശേഷം ചെന്നൈ ഐഐടിയില്‍ നിന്നും എയ്‌റോനോട്ടിക്‌സില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്തു. തുടര്‍ന്നു എയ്‌റോ സ്‌പെയ്‌സ് ഡിവിഷന്‍ HAL ബംഗളൂരൂ, ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡ്, മെല്‍ബണ്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തതിനൊപ്പം തിയോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുക്കുകയും ചെയ്തു. 1999-ല്‍ അമേരിക്കയില്‍ എത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ചിറക്കല്‍ 586 604 7407, ബേസില്‍ പാലക്കാപ്പള്ളി 810 338 8819.

Live stream:
https://www.youtube.com/channel/UCI0-UH8ZAvTibsadYCXi00A

https://www.youtube.com/channel/UCK0Q2g5X4zWfczIMux2zhsw


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top