Flash News

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദം ജൂലൈ 11 ശനിയാഴ്ച

July 3, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈ സ്റ്റേണ്‍ ടൈം യു.എസ്, കാനഡ) കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സൂം സംവാദം സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

കോവിഡാനന്തര കേരളത്തിന്‍റെ വികസനത്തെക്കുറിച്ചും അതില്‍ പ്രവാസികളുടെ ഭാഗധേയത്തെ കുറിച്ചും പ്രതിപക്ഷ നേതാവ് നമ്മളുമായി ആശയ വിനിമയം നടത്തും. ‘കോവിഡ് പ്രതിസന്ധിയില്‍ നിന്നുള്ള കേരളത്തിന്‍റെ തിരിച്ചു വരവില്‍ പ്രവാസികളെയും ഒപ്പം കൂട്ടുന്നതിന്‍റെ ഭാഗമായി അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഒപ്പം കേരള വികസനത്തില്‍ അവരുടെ സഹകരണം വിപുലമാക്കാന്‍ ലക്ഷ്യമിടുന്നു. അതിന്‍റെ ഭാഗമായി അമേരിക്കയിലെ മലയാളികളുമായി ഒരു കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം.

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ കൂട്ടായ്മയായ ഫൊക്കാനയുടെ സഹകരണത്തോടെ ഈ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ടെന്നും, എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

ഈ വീഡിയോ കോണ്‍ഫറന്‍സില്‍ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന് ബി. മാധവന്‍ നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്‍റണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ അംഗങ്ങളും പ്രവാസി പ്രതിനിധികളും അഭ്യുദയകാംക്ഷികളും സംവാദത്തില്‍ പങ്കെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

സൂം മീറ്റിംഗ് ലിങ്കുകള്‍:

https://us02web.zoom.us/j/85645576539?pwd=SzI5dEloMFRmdGw2Q2tJSENkRzFUQT09

Meeting ID: 856 4557 6539
Password: 889282
One tap mobile
+13017158592,,85645576539#,,,,0#,,889282# US (Germantown)
+13126266799,,85645576539#,,,,0#,,889282# US (Chicago)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top