Flash News

കേരള സര്‍ക്കാരിന്‍റെ നടപടിക്കെതിരെ പ്രതീകാത്മക പാഠപുസ്തക വിതരണവുമായി ഫ്രറ്റേണിറ്റി

July 3, 2020 , മുര്‍ഷിദ വേരുംപിലാവ്

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹബീബ്, ഫ്രറ്റേണിറ്റി മങ്കട പഞ്ചായത്ത് കണ്‍വീനര്‍ ജസീല്‍ എന്നിവര്‍ പ്രതീകാത്മക പുസ്തകം കൈമാറുന്നു

മങ്കട: ‘പുറന്തള്ളലല്ല ഉള്‍ക്കൊള്ളലാണ് വിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അപര്യാപ്തതക്കെതിരെ പ്രതീകാത്മക പുസ്തക വിതരണം നടത്തി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ത്ഥി യഹ്യ പരിപാടി ഉദ്ഘാടനം ചെയ്തു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി ഏറെയായിട്ടും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം എത്തിക്കാത്ത സര്‍ക്കാര്‍ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്നും എല്ലാവര്‍ക്കും പഠനത്തിനായുള്ള സൗകര്യം ഒരുക്കുന്നതുവരെ സമര പരിപാടികള്‍ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെല്‍ഫയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹബീബ്, ഫ്രറ്റേണിറ്റി മങ്കട പഞ്ചായത്ത് കണ്‍വീനര്‍ ജസീല്‍ എന്നിവര്‍ ചേര്‍ന്ന് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ശാമിലിന് പ്രതീകാത്മകമായി പുസ്തകം വിതരണം നടത്തി. മുന്‍പ് പാഠപുസ്തകങ്ങളുടെ അപര്യാപ്തതക്കെതിരെ ഫ്രറ്റേണിറ്റി ഡി. ഇ. ഒ. ഓഫീസ് മാര്‍ച്ച് നടത്തിയത് ശ്രദ്ധേയമായിരുന്നു. പരിപാടിയില്‍ പഞ്ചായത്ത് കണ്‍വീനര്‍ ജസീല്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം മുസ്തഫ സ്വാഗതവും, ഹബീബ് സമാപനവും നടത്തി. അലി അംജദ്, ഹുദ, ഫഹീം, നസീബ്, സഫീര്‍, മുര്‍ഷിദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top