Flash News

കെ.സി.ആര്‍.എം. നോര്‍ത്ത് അമേരിക്ക: മാത്യു ഫിലിപ്പ് ‘കൂദാശകളും പൗരോഹിത്യവും’ എന്ന വിഷയം അവതരിപ്പിക്കുന്നു

July 4, 2020 , ചാക്കോ കളരിക്കല്‍

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയൊന്‍പതാമത് ടെലികോണ്‍ഫെറന്‍സ് ജൂലൈ 08 (July 08, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതു മണിക്ക് (09 PM EST) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത്ഹ്യുസ്റ്റനില്‍ താമസിക്കുന്ന ശ്രീ മാത്യു ഫിലിപ്പ്. വിഷയം: ‘കൂദാശകളും പൗരോഹിത്യവും’.

ഈ പ്രാവശ്യംവിഷയമവതരിപ്പിക്കുന്ന ശ്രീ മാത്യു ഫിലിപ്പ്‌കെസിആര്‍എം നോര്‍ത് അമേരിക്കയുടെസജീവ പങ്കാളിയും പ്രവര്‍ത്തകനുമാണ്. സുഹൃത്തുക്കളുടെ ഇടയില്‍ ‘പീലിക്കുട്ടി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാത്യു ഫിലിപ്പ്‌കെസിആര്‍എം നോര്‍ത് അമേരിക്ക സംഘടിപ്പിക്കുന്ന എല്ലാ ടെലികോണ്‍ഫെറെന്‍സിലെയും സജീവ സാന്നിധ്യമാണ്. എല്ലാവര്‍ക്കും അദ്ദേഹം സുപരിചിതനുമാണ്.കോട്ടയം ജില്ലയിലെ ഒരു ഗ്രാമപ്രദേശമായ കാഞ്ഞിരമറ്റം ഇടവകയിലെപുരയിടത്തില്‍കുടുംബത്തിലാണ്അദ്ദേഹം ജനിച്ചത്. അടുത്ത് ചെങ്ങളത്തുള്ള സെന്‍റ് ആന്‍റണീസ് ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ പത്തുവര്‍ഷം സേവനം ചെയ്തു. എയര്‍ഫോഴ്‌സിലെ വോളിബോള്‍ പ്ലെയര്‍ ആയിരുന്നു. എഴുപതുകളുടെ അവസാനത്തോടെ അമേരിക്കയിലേയ്ക്ക് കുടിയേറി. റിസ്പിററ്ററി തെറെപി പഠിച്ച് തെറെപിസ്‌റ് ആയും ഇന്‍സ്ട്രക്ടര്‍ ആയും 25 വര്‍ഷം ജോലിചെയ്തശേഷം റിട്ടയര്‍ ചെയ്തു. സീറോ മലബാര്‍ സഭയുടെ രൂപത അമേരിക്കയില്‍ സ്ഥാപിക്കുന്നതിനുമുമ്പ്,ഹ്യുസ്റ്റനിലെസീറോ മലബാര്‍ വിശ്വാസികളുടെആവശ്യത്തെ മുന്‍കണ്ടുകൊണ്ട്ഒരു നോണ്‍പ്രോഫിറ് സംഘടനയ്ക്ക് രൂപംകൊടുത്തു. നാലര ഏക്കറുള്ളസ്ഥലം വാങ്ങി അതില്‍ ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ നിര്‍മിച്ച് അതിന് ‘കേരള കാത്തലിക് കമ്മ്യൂണിറ്റി സെന്‍റര്‍, ഹ്യുസ്റ്റന്‍’ എന്ന് നാമകരണവും ചെയ്തു.രണ്ടുപ്രാവശ്യംആ സംഘടനയുടെ പ്രസിഡണ്ടായി സേവനം ചെയ്തിട്ടുണ്ട്.ഹ്യുസ്റ്റനിലെ മലയാളി സംഘടനയിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കത്തോലിക്ക വിശ്വാസത്തിന്‍റെ ശക്തമായ ബാഹ്യഅടയാളങ്ങളാണ് കൂദാശകള്‍. അത് ക്രിസ്തു സ്ഥാപിതമാണെന്ന്സ്ഥാപിത സഭഔദ്യോഗികമായി പഠിപ്പിക്കുന്നു. പുതിയ നിയമത്തിലെചില പ്രവര്‍ത്തികളെ വിശുദ്ധമായി കരുതി അടര്‍ത്തിയെടുത്താണ് ഇന്നുള്ള ഏഴു കൂദാശകള്‍ സഭയില്‍ സ്ഥാപിതമായത്. ആദിമ നൂറ്റാണ്ടുകളില്‍ ചില പ്രവര്‍ത്തികളെ കൂദാശകളാക്കുന്ന രീതി ഇല്ലായിരുന്നു. 1439ല്‍ ഫ്‌ലോറന്‍സില്‍ കൂടിയ കൗണ്‍സിലാണ് ഏഴു കൂദാശകളുടെ പട്ടിക ആദ്യമായി അവതരിപ്പിച്ചത്. ത്രെന്തോസ് കൗണ്‍സിലില്‍വെച്ച് (1545 – 1563) അത് വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. ജ്ഞാനസ്‌നാനം, സ്ഥിരീകരണ കര്‍മം, വിശുദ്ധ ബലി, കുമ്പസാരം, രോഗീലേപനം, പട്ടം, വിവാഹം എന്നിവകളാണ് ഏഴു കൂദാശകള്‍.വിശുദ്ധ ബലിയുടെയും മറ്റു കൂദാശകളുടെയും അടിത്തറയിലാണ്‌സഭയുടെ ആരാധന ജീവിതം കെട്ടിപ്പടുത്തിട്ടുള്ളത്.

പുരോഹിതരുടെ പ്രാഥമിക പ്രവര്‍ത്തനം കൂദാശകളുടെ പാരികര്‍മമാണ്. ഇടവകക്കാരുടെ ഇടയ സംരക്ഷണവും വൈദിക പ്രവര്‍ത്തികളില്‍ പെടുന്നു. ഇടവക പള്ളിയില്‍വെച്ചാണ് പുരോഹിതന്‍ ഇടവകാംഗങ്ങളുടെ കൂദാശകള്‍ പാരികര്‍മം ചെയ്യുന്നത്.

ക്രിസ്തീയ ജീവിതത്തില്‍ കൂദാശകളുടെ പ്രസക്തിയെയും അത് പാരികര്‍മം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പുരോഹിതരുടെ ആവശ്യകതയെയും അടിസ്ഥാനമാക്കിയുള്ള ഒരു ചര്‍ച്ചയായിരിക്കുംഅടുത്ത ടെലികോണ്‍ഫെറെന്‍സില്‍ നടക്കാന്‍ പോകുന്നത് എന്നു കരുതുന്നു. വിഷയാവതരണത്തിനു ശേഷമുള്ള ചോദ്യോത്തര സെഷനിലും ചര്‍ച്ചയിലുംപങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വംക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

July 08, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.

ഇന്ത്യയില്‍നിന്ന് ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കേണ്ട നമ്പര്‍: 0-172-519-9259; Access Code: 959248#

ഇത് ഇന്ത്യയില്‍ നിന്നും ഫ്രീ കാള്‍ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങള്‍ക്ക് ചാര്‍ജ് ആകുമൊയെന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതാണ്.

ഇന്ത്യയില്‍നിന്നും ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:

July 08, 2020 Wednesday evening 09 pm EST (New York Time) ഇന്ത്യയില്‍ July 09, 2020 Thursday morning 06.30 am ആയിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top