Flash News

ലഡാക്കില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച ലേയിലെ ആശുപത്രിയുടെ ഫോട്ടോകള്‍ വ്യാജമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സൈന്യം

July 4, 2020 , ആന്‍സി

ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരെ കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലൈ 3 ലെ ലേയിലെ സൈനിക ആശുപത്രി സന്ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്കിടയാക്കി.

സൈനികര്‍ക്ക് പരിക്കുകളൊന്നും കാണാത്തതിനാലാണ് സന്ദര്‍ശനം നടത്തിയതെന്നും ഇത് മോദിക്കായി നിര്‍മ്മിച്ച ഫോട്ടോ ഓപ്പ് ആണെന്നുമുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍, ഇന്ത്യന്‍ സൈന്യം ഒരു പ്രസ്താവനയില്‍, അത്തരം അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി.

ലഡാക്കിലെ ലേ സന്ദര്‍ശിച്ച നരേന്ദ്ര മോദി ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ വ്യോമസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരുമായി സംവദിച്ചു. ഗാല്‍വാന്‍ വാലിയില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടിയതിന് ശേഷമാണ് സന്ദര്‍ശനം. 20 സൈനികരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ആ ഏറ്റുമുട്ടല്‍ കാരണമായി. മോഡി ആശുപത്രിയിലെ സൈനികരുമായി ഇടപഴകുന്നതിന്‍റെ ഫോട്ടോകള്‍ ട്വിറ്ററിലും വിവിധ മാധ്യമങ്ങളിലും പ്രചരിച്ചു. പശ്ചാത്തലത്തില്‍ ഒരു പ്രൊജക്ടര്‍, സ്ക്രീന്‍, ഫ്രെയിം ചെയ്ത ഫോട്ടോകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ പ്രചാരണ ചുമതലയുള്ള ശ്രീവത്സ വൈബിയും സമാനമായ അവകാശവാദം ഉന്നയിക്കുകയും പ്രധാനമന്ത്രി മോദി ഒരു കോണ്‍ഫറന്‍സ് റൂം ഹോസ്പിറ്റല്‍ വാര്‍ഡില്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു.

മോദിയുടെ സന്ദര്‍ശനത്തിനായി ലേയിലെ സൈനിക ആശുപത്രി ക്രമീകരണങ്ങള്‍ നടത്തുകയോ കോണ്‍ഫറന്‍സ് റൂം വാര്‍ഡാക്കി മാറ്റുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സൈനികരെ ചികിത്സിക്കുന്നതിനായി മുറി ഒരു വാര്‍ഡാക്കി മാറ്റിയതായും ആര്‍മി ചീഫ് ജനറല്‍ എം എം നരവാനെയുടെ രണ്ടു ദിവസത്തെ ലേ സന്ദര്‍ശനവേളയില്‍ ജൂണ്‍ 23 ന് ഒരേ മുറിയില്‍ രോഗികളെ കാണുന്നതായും വീഡിയോകളില്‍ കാണിക്കുന്നുണ്ട്. മുന്‍ സൈനിക നഴ്സിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഫോട്ടോകള്‍ ഒരു കോണ്‍ഫറന്‍സ് റൂമായി ഉപയോഗിക്കുന്ന മുറിയാണെന്നും, എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലോ അത്യാഹിത ഘട്ടങ്ങളിലോ രോഗികള്‍ക്കുള്ള വാര്‍ഡാക്കി അത് മാറ്റാറുണ്ടെന്നും അവര്‍ വിശദീകരിച്ചു.

വൈറല്‍ പോസ്റ്റുകളിലെ ചില ക്ലെയിമുകള്‍:

പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിനായി ഒരു കോണ്‍ഫറന്‍സ് റൂം രോഗികളുടെ വാര്‍ഡാക്കി മാറ്റിയോ?

മോദിയുടെ സന്ദര്‍ശനത്തിന് വളരെ മുമ്പു തന്നെ മുറി ഒരു കോണ്‍ഫറന്‍സ് റൂം ആണെങ്കിലും സൈനികരുടെ ചികിത്സയ്ക്കായി ഒരു വാര്‍ഡാക്കി മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 23 ന് ഇന്ത്യന്‍ ആര്‍മി മേധാവി എം എം നരവാനെ സൈനികരെ സന്ദര്‍ശിച്ചതും ഇതേ മുറിയില്‍ തന്നെയാണ്. പരിക്കേറ്റ സൈനികരോട് നരവാനെ സംസാരിക്കുന്നതായി ജൂണ്‍ 23 ന് എ ഡി ജി പി ഐയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ സന്ദര്‍ശനത്തില്‍ നിന്നും നരവാനെയുടെ സന്ദര്‍ശനത്തില്‍ നിന്നുമുള്ള ഫോട്ടോകളുടെ താരതമ്യം, അതേ കര്‍ട്ടനുകളും അതേ ഫോട്ടോ ഫ്രെയിമുകളും ചുവരില്‍ തൂക്കിയിട്ടിരിക്കുന്നത് കാണിക്കുന്നു. ഇതില്‍ നിന്ന് മോദിയുടെ സന്ദര്‍ശനത്തിന് വളരെ മുമ്പു തന്നെ മുറി ഒരു വാര്‍ഡാക്കി മാറ്റിയിട്ടുണ്ടെന്ന് തെളിയിക്കുന്നു. ഒരു താരതമ്യം ചുവടെ.

മിലിട്ടറി നഴ്സിംഗ് സേവനത്തിന്‍റെ ഭാഗമായ ലേ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു മുതിര്‍ന്ന മുന്‍ വനിതാ നഴ്സ് പറയുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ ആശുപത്രിയിലെ ഏത് സ്ഥലവും വാര്‍ഡാക്കി മാറ്റുമേന്നാണ്. ‘ഫോട്ടോകളില്‍ കാണുന്ന മുറി ഒരു കോണ്‍ഫറന്‍സ് റൂം അല്ലെങ്കില്‍ വിഷ്വല്‍ ഉപകരണങ്ങളുള്ള ഒരു പരിശീലന മുറിയാണ്. പക്ഷേ രോഗികള്‍ക്കുള്ള ഒരു വാര്‍ഡാക്കി അത് മാറ്റി, അത് സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമമാണ്. ഏതെങ്കിലും ഒരു വി ഐ പിക്കുവേണ്ടി മാത്രം അങ്ങനെ ചെയ്തതല്ല. ഇത് ജനറല്‍ ആശുപത്രി സമുച്ചയത്തിന്‍റെ ഭാഗമാണ്. വാര്‍ഡുകളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവമാണ് ഫോട്ടോ വ്യാജമാണെന്ന് പ്രചരിക്കാന്‍ കാരണം. എല്ലാ ഉപകരണങ്ങളും സൂക്ഷിക്കാന്‍ അവര്‍ ഒരു പ്രത്യേക നഴ്സിംഗ് സ്റ്റേഷന്‍ നിര്‍മ്മിച്ച് ഉപകരണങ്ങള്‍ അവിടെ സൂക്ഷിച്ചിരിക്കാന്‍ സാധ്യതയുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

സൈനികര്‍ പരിക്കേറ്റവരായി നടിക്കുകയായിരുന്നോ എന്നാണ് മറ്റൊരു ആരോപണം. മോദി കണ്ട സൈനികര്‍ സുഖം പ്രാപിക്കുകയാണെന്നും വലിയ പരിക്കുകളുള്ളവരല്ല അവരെന്നും മുന്‍ സൈനിക റിസര്‍വിസ്റ്റും അഭിഭാഷകനുമായ നവദീപ് സിംഗ് വിശദീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വൈറലായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും വിശദീകരണം നല്‍കി. മുറി യഥാര്‍ത്ഥത്തില്‍ ഒരു ഓഡിയോ വിഷ്വല്‍ ട്രെയിനിംഗ് റൂം ആണെന്നും, ആശുപത്രി ഒരു കോവിഡ് ചികിത്സാ കേന്ദ്രമായി നിയോഗിക്കപ്പെട്ടതിനാല്‍ സൈനികരെ വേറെ താമസിപ്പിക്കാന്‍ ആ റൂം ഒരു വാര്‍ഡാക്കി മാറ്റുകയായിരുന്നു എന്നും സൈന്യം വിശദീകരിച്ചു.

പോസ്റ്റുകളെ ‘ക്ഷുദ്രം’, ‘അടിസ്ഥാനരഹിതം’ എന്നു വിശേഷിപ്പിച്ച സൈന്യത്തിന്റെ പ്രസ്താവന:
‘ഞങ്ങളുടെ ധീരരായ സായുധ സേനയെ എങ്ങനെ പരിഗണിക്കുന്നുവെന്നത് സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നത് നിര്‍ഭാഗ്യകരമാണ്. സായുധ സേന അവരുടെ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുന്നു. 100 കിടക്കകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വാര്‍ഡാക്കി മാറ്റിയ ഈ സൗകര്യം ജനറല്‍ ആശുപത്രി സമുച്ചയത്തിന്‍റെ ഭാഗമാണ്. കോവിഡ് 19 പ്രോട്ടോക്കോള്‍ ജനറല്‍ ആശുപത്രിയുടെ ചില വാര്‍ഡുകളെ ക്വാറന്റൈന്‍ സൗകര്യങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ട്രീറ്റ്മെന്‍റ് ഹോസ്പിറ്റലായി ആശുപത്രിയെ മാറ്റിയതു മുതല്‍ ഈ പരിശീലന ഓഡിയോ വീഡിയോ ഹാള്‍ ഒരു വാര്‍ഡായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഗാല്‍‌വാനിലെ കോവിഡ് വ്യാപന പ്രദേശങ്ങളില്‍ നിന്ന് പരിക്കേറ്റ ജവാന്മാരെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുതിനായി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവനെയും ആര്‍മി കമാന്‍ഡറും പരിക്കേറ്റ ജവാന്മാരെ ഇതേ സ്ഥലത്തു തന്നെയാണ് സന്ദര്‍ശിച്ചത്.’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top