Flash News

കോവിഡ്-19: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വ്യാപനം തുടരുന്നു, ഒരു ദിവസം കൊണ്ട് രോഗബാധിതര്‍ 240 ആയി

July 4, 2020 , ആന്‍സി

കോവിഡ്-19ന്റെ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതാണോ അതോ ജനങ്ങളുടെ അശ്രദ്ധയാണോ കാരണമെന്നറിയാതെ അനിയന്ത്രിതമായി പടരുന്ന വൈറസ് സംസ്ഥാനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം കൂടുന്നത്. സംസ്ഥാനത്ത് ഇന്ന് 240 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 729 സാംപിളുകളാണ് പരിശോധിച്ചത്. 209 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് 2129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേര്‍ വിദേശത്തുനിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

എറണാകുളത്ത് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗബാധയുണ്ട്. തിരുവനന്തപുരത്ത് നാല് പേര്‍ക്കും തൃശൂരില്‍ മൂന്നു പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ട് പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തില്‍ രോഗം ബധിച്ചത്.

മലപ്പുറം-37
കണ്ണൂര്‍-35
പാലക്കാട്-29
പത്തനംതിട്ട-22
ആലപ്പുഴ-20
തൃശൂര്‍-20
തിരുവനന്തപുരം-16
കൊല്ലം-16
കാസര്‍കോട്-14
എറണാകുളം-13
കോഴിക്കോട്-8
കോട്ടയം-6
ഇടുക്കി, വയനാട്-2

തൃശൂര്‍ ജില്ലയിലെ നാല് സിഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് പോസിറ്റീവായി. ഇന്ന് 367 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ 11 ഡിഎസ്എസി ജീവനക്കാര്‍ക്കുംം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top