ജൂലൈ 10 മുതല്‍ തിരഞ്ഞെടുത്ത ഗ്രീന്‍ സോണുകളില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും സ്വയം ക്വാറന്റൈന് ആവശ്യമില്ലാതെ ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാം.
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് യു.കെ.യിലെ നിലവിലെ നിയമപ്രകാരം, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം. ഇപ്പോള്‍ ആ നിയമത്തിനാണ് ഇളവു വരുത്തിയിരിക്കുന്നത്. കുറഞ്ഞ അപകടസാധ്യതയുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന് ആവശ്യമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം.
യുകെ ഫോറിന് ട്രാവല്‍ അഡ്വൈസറി ഗ്രീന്‍ സോണിന്റെയോ ക്വാറന്റൈന് ഫ്രീ ട്രാവല്‍ സോണിന്റെയോ പരിധിയില്‍ വരുന്ന 60 രാജ്യങ്ങളുടെ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കി. എന്നാല്‍, ഈ പട്ടികയില്‍ നിന്ന് അമേരിക്കയേയും ഇന്ത്യയേയും ഒഴിവാക്കിയിട്ടുണ്ട്.
ഗ്രീന്‍ സോണുകളുടെ പരിധിയില്‍ വരുന്ന ഈ 60 രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. ജപ്പാന്, ഹോങ്കോംഗ്, തായ്വാന്, വിയറ്റ്നാം, മൗറീഷ്യസ്, സീഷെല്‍സ് എന്നിവയാണ് ഏഷ്യന്‍ രാജ്യങ്ങള്‍.
ഈ മഹത്തായ രാഷ്ട്രം ശ്രദ്ധാപൂര്‍വ്വം വീണ്ടും തുറക്കുന്നതിനുള്ള അടുത്ത ഘട്ടമായി ഇന്ന് അടയാളപ്പെടുത്തുന്നുവെന്ന് യുകെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ഈ തീരുമാനം എല്ലാ അവധിക്കാല യാത്രക്കാര്‍ക്കും, വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ക്കും ഒരു സന്തോഷ വാര്‍ത്തയായും ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് മികച്ച വാര്‍ത്തയായും കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു ഘട്ടം കൈവരിക്കാന്‍ രാജ്യം അശ്രാന്തമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും, അണുബാധ വീണ്ടും ഉയര്‍ന്നാല്‍ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാന്‍ വീണ്ടും ലോക്ക്ഡൗണ്‍ പോലുള്ള സംവിധാനം നടപ്പിലാക്കാന്‍ രാജ്യം മടിക്കില്ലെന്നും ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.
ഗ്രീന്‍ സോണുകളില്‍ നിന്ന് വരുന്ന ആളുകള്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ പ്രവേശിക്കുകയോ ട്രാന്‍സിറ്റ് പാസഞ്ചര്‍ പരിധിയില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
അനുവദിക്കപ്പെട്ട 60 രാജ്യങ്ങളുടെ പട്ടിക നിരന്തരമായ അവലോകനത്തിന് വിധേയമാകുമെന്നതിനാല്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ സ്വയം ക്വാറന്റൈന് നടപടികള്‍ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരും.
2.7 ദശലക്ഷത്തിലധികം കേസുകളും 128,000 മരണങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. യു.കെ.യില്‍ 285,000 കേസുകളുണ്ട്, 44,000 ത്തിലധികം മരണങ്ങളും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply