Flash News

ചൈനയ്ക്കെതിരെ പ്രതിഷേധിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ടൈംസ് സ്ക്വയറില്‍

July 4, 2020 , ആന്‍സി

ഇന്ത്യന്‍-അമേരിക്കന്‍ സമൂഹവും തായ്‌വാന്‍ അമേരിക്കക്കാരും അമേരിക്കയിലെ ടിബറ്റന്‍ സമൂഹവും ചൈനയ്ക്കെതിരെ പ്രതിഷേധവുമായി ടൈംസ് സ്ക്വയറില്‍ ഒത്തുകൂടി ‘ചൈനാ ബഹിഷ്ക്കരണ മൂവ്‌മെന്റില്‍’ പങ്കു ചേര്‍ന്നു.

‘ചൈനാ ബഹിഷ്കരണ മൂവ്മെന്റ്’ എന്ന പ്രസ്ഥാനം ഇന്ത്യയില്‍ വളരെക്കാലമായി നടക്കുന്നുണ്ട്. ചൈനീസ് വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാത്ത കമ്പനികള്‍ ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആഗോള ഉല്‍പാദന കേന്ദ്രമായി അറിയപ്പെടുന്ന ചൈനയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കളെ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ അടുത്തിടെ നിരോധിച്ചിരുന്നു.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ചൈനീസ് സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ കാനഡയിലെ ഇന്ത്യക്കാരും വാന്‍കൂവറില്‍ ചൈനയെ ബഹിഷ്ക്കരിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇന്ന് ഇന്ത്യന്‍-അമേരിക്കക്കാര്‍ ചൈനക്കെതിരെ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലിറങ്ങി. ന്യൂയോര്‍ക്ക് നഗരത്തിന്‍റെ ഹൃദയഭാഗത്ത് ടൈംസ് സ്ക്വയറിലാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ മാത്രമല്ല, ടിബറ്റന്‍ സമുദായത്തില്‍ നിന്നുള്ളവരും തായ്‌വാന്‍ അമേരിക്കക്കാരും ഉണ്ടായിരുന്നു.

ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അമേരിക്കയിലെ പല നഗരങ്ങളിലും ചൈനാ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പ്ലക്കാര്‍ഡുകളും ഇന്ത്യന്‍, ടിബറ്റന്‍ ദേശീയ പതാകകളും ഉയര്‍ത്തിപ്പിടിച്ച് ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. ചൈനാ ബഹിഷ്ക്കരണ കാമ്പയിന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയകരമാണെങ്കിലും, ചൈനീസ് ഉല്‍പ്പങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതിനപ്പുറം ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ആദ്യത്തേത് ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കുക എന്നതാണ്. അത് ചൈനീസ് ഉല്‍പ്പങ്ങളുടെ ബഹിഷ്കരണമാണ്. രണ്ടാമത്തേത് ടിബറ്റിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും മൂന്നാമത്തേത് തായ്‌വാനിന്‍റെ മൊത്തം പിന്തുണയുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെയുമടക്കം ഈ 3 ലോകനേതാക്കളുടെ ആഗോള കോളിഷന്‍ ഉപയോഗിച്ച് ഈ മൂന്ന് ആവശ്യങ്ങള്‍ വിജയകരമായി നടത്തിയെടുക്കാന്‍ കഴിയുമെന്ന് പ്രതിഷേധക്കാര്‍ വിശ്വസിക്കുന്നു.

ന്യൂയോര്‍ക്കില്‍ നടന്ന ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സെവാനി ചൈനയെ ഒരു ‘ഗുണ്ടാ കമ്മ്യൂണിസ്റ്റ് ഭരണകൂടം’ എന്നാണ് വിശേഷിപ്പിച്ചത്. അവര്‍ അവരുടെ തനി സ്വഭാവം കാണിക്കുന്നു. സ്വന്തം ജനതയോടു പോലും അനീതി കാണിക്കുന്ന ചൈന ഹോങ്കോംഗ് വിഷയത്തിലും ടിബറ്റിലെ സമാധാന സ്നേഹികള്‍ക്കെതിരെ കാണിക്കുന്ന വംശീയ ഉന്മൂലനം എന്ന് വിളിക്കപ്പെടുന്ന ടിബറ്റന്‍ പ്രശ്നങ്ങളും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലീങ്ങളോട് പെരുമാറുന്ന രീതിയും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ മാത്രമല്ല തായ്‌വാന്‍, ടിബറ്റന്‍ സമുദായങ്ങളില്‍ നിന്നുള്ള അംഗങ്ങളും സെവാനിയോടൊപ്പം ചേര്‍ന്ന് ചൈനയ്ക്കെതിരായി പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈനികരുടെ കടന്നുകയറ്റത്തെ ടിബറ്റന്‍ ജനത ശക്തമായി അപലപിക്കുന്നുവെന്നും ടിബറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ‘ഒരു ചൈനാ നയം’ ഏര്‍പ്പെടുത്തി ബീജിംഗിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധത്തില്‍ ടിബറ്റന്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ ഇന്ത്യയോടും ലോക രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. സമാനമായ പ്രകടനങ്ങള്‍ മറ്റ് ഭാഗങ്ങളിലും ഉടന്‍ കാണാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top