Flash News

ഇന്ധന വിലവര്‍ദ്ധനവ്; മോദി സര്‍ക്കാരിന്‍റെ കൊള്ള: ഗണേഷ് വടേരി

July 4, 2020 , എഫ്.ഐ.ടി.യു, മലപ്പുറം

എഫ്.ഐ.ടി.യു ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കോവിഡിന്‍റെ മറവില്‍ ഇന്ധന വിലവര്‍ദ്ധനവ് നടത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി പറഞ്ഞു. മോഡി സര്‍ക്കാരിന്‍റെ കൊള്ള അവസാനിപ്പിക്കുക, ഇന്ധനവില കുറക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ് ഐ ടി യു) വിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് വടേരി.

കൊറോണ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനെന്ന പേരില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ സാധാരണക്കാരെ അതിഭീകരമായ തൊഴിലില്ലായ്മയിലേക്കും സമാനതകളില്ലാത്ത ദുരിതങ്ങളിലേക്കും തള്ളിവിട്ടിരിക്കുകയാണ്. സാംക്രമിക രോഗ പ്രതിരോധത്തിന്‍റെ പേര് പറഞ്ഞു സംഘടിത പ്രതിഷേധങ്ങള്‍ നിരോധിക്കപ്പെട്ട കാലത്താണ് ജനങ്ങളെയാകെ കൊളളയടിക്കുന്ന ഇന്ധന വില വര്‍ധനവ് അടിച്ചേല്‍പ്പിക്കുന്നത്. നൂറ്റാണ്ടുകളായി ജീവത്യാഗത്തിലുടെയും നീണ്ട സമരങ്ങളിലൂടെയും നേടിയെടുത്ത അവകാശങ്ങളെ ഹനിച്ച് കൊണ്ട് തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മുഴുവന്‍ തൊഴിലാളി സംഘടനകളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. FlTU ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. കളത്തിങ്ങല്‍ കുഞ്ഞമുഹമ്മദ്, എ. സദ്റുദ്ദീന്‍, ജംഷീര്‍ വാറങ്കോട്, ടി. അഫ്സല്‍, ഇര്‍ഫാന്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top