Flash News

കോവിഡ്-19: സംസ്ഥാനത്തിന് അടി തെറ്റി; തിരുവനന്തപുരം നഗരത്തെ സ്തംഭനാവസ്ഥയിലാക്കി; ഒരാഴ്ച്ച ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവ്

July 5, 2020

തിരുവനന്തപുരം: സംസ്ഥാനം കോവിഡ്-19 വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധയേറ്റ തിരുവനന്തപുരം നഗരം ഒറ്റപ്പെട്ട സ്ഥിതിയിലായി. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചയ്‌ത്തേയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയാണ്. എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഒരു പ്രദേശത്ത് ഒരു കട മാത്രമാകും തുറന്ന് പ്രവര്‍ത്തിക്കുക. സെക്രട്ടറിയേറ്റ് അടച്ചിടും. നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ചിടും. ഇടറോഡുകള്‍ ഉള്‍പ്പെടെ അടച്ചിടും. ഒരു എന്‍ട്രി പോയിന്റും ഒരു എക്‌സിറ്റി പോയിന്റും മാത്രമായിരിക്കും തിരുവനന്തപുരം നഗരപരിധിയിലേക്ക് ഉണ്ടാവുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കില്ല. പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ മാത്രം അനുവദിക്കും. അവശ്യ സാധങ്ങള്‍ നിശ്ചിത സമയപരിധി നിശ്ചയിച്ചുകൊണ്ട് ഓര്‍ഡര്‍ എടുത്ത ശേഷം പൊലീസായിരിക്കും അല്ലെങ്കില്‍ വോളണ്ടിയര്‍മാരായിരിക്കും വീടുകളില്‍ എത്തിയ്ക്കുക. കെഎസ്ആര്‍ടിസി ഡിപ്പോകള്‍, തിരുവനന്തപുരം സിറ്റി ഡിപ്പോയും പേരൂര്‍ക്കട, പാപ്പനംങ്ങോട് ഡിപ്പോ ഉള്‍പ്പെടെ പൂര്‍ണമായും അടച്ചിടും. മരുന്ന് കടകളില്‍ പോകാന്‍ ആളുകള്‍ സത്യവാങ്മൂലം നല്‍കണം. പൊതുഗതാഗതം പൂര്‍ണമായും അനുവദിക്കില്ല. ഒരാള്‍പോലും പുറത്തിറങ്ങാന്‍ പാടില്ല, വീടുകളില്‍ തന്നെ കഴിയണം. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പൂര്‍ണമായും പ്രവര്‍ത്തിക്കും.

നഗരത്തില്‍ സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top