മതപ്രബോധകന്‍റെ സംസ്കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു, മൂന്ന് ഗ്രാമങ്ങള്‍ അടച്ചു

ഗുവാഹത്തി: അസമിലെ നാഗോണ്‍ ജില്ലയില്‍ എംഎല്‍എയുടെ പിതാവായ മതപ്രബോധകന്റെ സംസ്കാര ചടങ്ങില്‍ ആയിരക്കണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. കോവിഡ്-19 വ്യാപനമുണ്ടാകുമെന്ന് ഭയന്ന് അധികൃതര്‍ മൂന്ന് ഗ്രാമങ്ങള്‍ അടച്ചു.

ജൂലൈ 2 ഉച്ചയ്ക്ക് ആസാമിലെ നാഗോൺ ജില്ലയിലെ മതപുരോഹിതനായിരുന്ന ഖൈറുൽ ഇസ്ലാം എന്നയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം ആളുകളായിരുന്നു. ഓൾ ഇന്ത്യ ജാമിയത്ത് ഉലമയുടേയും ആമിർ -ഇ -ശരിയത്തിന്റെയും വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഖൈറുൽ ഇസ്ലാം. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.

ശവസംസ്കാരം ജൂലൈ മൂന്നിന് നടത്തണമെന്ന് ഖൈറുല്‍ ഇസ്ലാമിന്‍റെ കുടുംബം ആഗ്രഹിച്ചിരുങ്കെിലും പിന്നീട് ജൂലൈ 2 ലേക്ക് മാറ്റി. നാഗോണ്‍ ജില്ലയിലെ ഡിംഗ് അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്നുള്ള മകനും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) എം.എല്‍.എ അമിനുല്‍ ഇസ്ലാമും ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. ശവസംസ്കാര ചടങ്ങില്‍ പതിനായിരമെങ്കിലും പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണക്കാക്കുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് നാഗോണിലെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജാദവ് സൈക്കിയ വ്യക്തമാക്കി. രണ്ടു മാസം മുമ്പ് വര്‍ഗീയ പരമാര്‍ശങ്ങള്‍ നടത്തിയതിന് അമീനുന്‍ ഇസ്ലാമിനെ രാജ്യദ്രോഹ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈറസ് പടരാതിരിക്കാനുള്ള ശ്രമത്തില്‍ സമീപത്തുള്ള മൂന്ന് ഗ്രാമങ്ങള്‍ അടച്ചതായി സൈകിയ പറഞ്ഞു. ക്രമസമാധാനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സൈകിയ പറഞ്ഞു. എന്നാല്‍, ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ കൊറോണ പകര്‍ച്ചവ്യാധി നിയമങ്ങളായ സാമൂഹിക അകലം, മാസ്ക് എന്നിവ ലംഘിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കേസുകളും ഒരു വ്യക്തിക്കെതിരെയല്ല, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നിയമപ്രകാരം മുന്നോട്ടു പോകും.

എന്‍റെ പിതാവ് വളരെ പ്രശസ്തനായ വ്യക്തിയാണെന്നും, അദ്ദേഹത്തെ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും എംഎല്‍എ ഇസ്ലാം പറഞ്ഞു. മരണത്തെക്കുറിച്ചും ശവസംസ്കാരത്തെക്കുറിച്ചും ഞങ്ങള്‍ ഭരണകൂടത്തെ അറിയിച്ചു. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി, വാഹനങ്ങളിലേക്ക് മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ആളുകള്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment