Flash News

കോവിഡ്-19: 2021 ന് മുമ്പ് വാക്സിന്‍ ലഭ്യമാകുമെന്ന പ്രസ്താവന ശാസ്ത്ര മന്ത്രാലയം പിന്‍‌വലിച്ചു

July 6, 2020 , ശ്രീജ

ന്യൂദല്‍ഹി: ഓഗസ്റ്റ് 15 നകം ലോകത്തെ ആദ്യത്തെ കോവിഡ് 19 വാക്സിന്‍ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ, കോവിഡ് 19 വാക്സിന്‍ 2021 ആരംഭിക്കുതിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷകള്‍ നല്‍കാനാവില്ലെന്ന് ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രസ്താവന ഇറക്കി.

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിന്‍ കോവിസിന്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ട് ജൂലൈ 2 ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബലറാം ഭാര്‍ഗവ തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു.

ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) മനുഷ്യ പരിശോധനയ്ക്ക് വാക്സിന്‍ നല്‍കിയതിനെത്തുടര്‍ന്ന് ആഗസ്റ്റ് 15 ന് ഭാര്‍ഗവയ്ക്ക് പൊതുജനാരോഗ്യത്തിനായി വാക്സിന്‍ തയ്യാറാക്കാനുള്ള സമയപരിധി സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ വാക്സിന്‍ ആരംഭിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന തരത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാര്‍ഗവയുടെ പ്രഖ്യാപനം കണ്ടത് . എന്നാല്‍, ശാസ്ത്രജ്ഞരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനങ്ങളെത്തുടര്‍ന്ന്, അനാവശ്യ റെഡ് ടേപ്പ് ഒഴിവാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ മറികടക്കാതെ വാക്സിന്‍ വികസനം വേഗത്തിലാക്കാന്‍ ഉത്തരവിട്ടതായി ഐസിഎംആര്‍ ശനിയാഴ്ച പ്രസ്താവന ഇറക്കി.

ഡോ. ടിവി വെങ്കിടേഷ് എഴുതിയ ‘ ഇന്‍ഡിജെനസ് ഇന്ത്യന്‍ കോവിഡ് 19 വാക്സിനുകള്‍ ഇന്‍ ഗ്ലോബല്‍ റേസ് ടു ഇന്‍ഡ്യന്‍ പാന്‍ഡെമിക് ‘ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കി. മനുഷ്യ പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ സിഡിസ്കോ (സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) നല്‍കിയ അനുമതിയോടെ, വാക്സിനുള്ള ലൈസന്‍സ് നല്‍കുന്നതിന് 15 മുതല്‍ 18 മാസം വരെ എടുക്കും.

കൊവിഡ് 19 നെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതിനിടെയാണ് ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസകരമായ വാര്‍ത്ത വന്നത്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോട്ടെക് കൊവിഡ് വാക്‌സിന്‍ വിജയകരമായ കണ്ടെത്തിയിരിക്കുന്നു. ഓഗസ്റ്റ് 15 ന് ശേഷം വാക്‌സിന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയും കമ്പനി ജനങ്ങള്‍ക്ക് നല്‍കി. എന്നാല്‍ ഓഗസ്റ്റ് മാസത്തിലോ ഈ വര്‍ഷത്തിലോ തന്നെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡിനെതിരായിട്ടുള്ള പോരാട്ടത്തില്‍ വാക്‌സിന്‍ വലിയ സംഭാവനയാണ് നല്‍കുക. അതുകൊണ്ട് വളരെ വേഗം വാക്‌സിന്‍ ലഭിക്കുക എന്നത് അത്യാന്താപേഷിതമാണ്. അതേസമയം വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമായിരിക്കണം. പല രാജ്യങ്ങളിലായി 180 ഓളം കൊവിഡ് വാക്‌സിനുകള്‍ ഇപ്പോള്‍ ഗവേഷണത്തിന്റെ പല ഘട്ടങ്ങളിലാണ്. ഇതില്‍ പതിനാറ് വാക്‌സിനുകള്‍ മനുഷ്യ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഭാരത് ബയോട്ടെക് എന്ന വാക്‌സിന്‍ കമ്പനിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ചേര്‍ന്നാണ് കൊവാക്‌സിന്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചു. മനുഷ്യ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കാനാണ് ഭാരത് ബയോട്ടെക്കും ഐസിഎംആറും തീരുമാനിച്ചിരിക്കുന്നത്.

ഇങ്ങിനെ കൊവിഡ് വാക്‌സിന്റെ എല്ലാ പരീക്ഷണ ഘട്ടങ്ങളും വിജയിച്ച് വാക്‌സിന്‍ വിപണിയിലേക്കെത്തണമെങ്കില്‍ ഈ വര്‍ഷം അവസാനമോഅടുത്ത വര്‍ഷം ആദ്യമോ ആകണം. അതേസമയം തന്നെ വാക്‌സിന്‍ പരീക്ഷണം വിജയിക്കുമെന്ന് ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. എന്തായാലും ഓഗസ്റ്റില്‍ വാക്‌സിന്‍ വിപണയിലേക്കെത്തില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ അനുഭവപരിചയമുണ്ട്. ഇന്ത്യയുന്‍ കമ്പനികളുടെ വാക്‌സിനുകള്‍ ലോകത്ത് പല ഭാഗത്തായി പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ മൂന്ന് സ്ഥാപനങ്ങളാണ് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഒന്ന് പൂണെ അടിസ്ഥാനമാക്കിയുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് ഈ സ്ഥാപനം വാക്‌സിന്‍ വികസിപ്പിക്കുന്നത്. പക്ഷേ, ഇതൊരു ഇന്ത്യന്‍ വാക്‌സിന്‍ ആയിരിക്കില്ല. വാക്‌സിന്റെ നിര്‍മ്മാണം മാത്രമേ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുള്ളൂ. രണ്ടാമത്തേത് അഹമ്മദാബാദിലുള്ള സൈഡസ് കാഡില്ല ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡാണ്. ഇവര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനും മനുഷ്യപരീക്ഷണത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മൂന്നാമത്തേതാണ് ഭാരത് ബയോട്ടെക്കും ഐസിഎം ആറും.

അതേസമയം വാക്‌സിന്‍ കണ്ടെത്തിയാലും കൊവിഡിനെതിരെ അതൊരു ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വാക്‌സിനും നൂറ് ശതമാനം ഫലപ്രദമായിരിക്കുകയില്ല. ഇന്ത്യയിലെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. വാക്‌സിന്‍ വന്നതിന് ശേഷവും നാം ഇതേ രീതിയുള്ള മുന്‍കരുതലും ജാഗ്രതയുമായി മുന്നോട്ടുപോകേണ്ടതുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top