Flash News

ചുവപ്പു നാടയാണ് യമുന വൃത്തിയാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി: എന്‍ജിടി കമ്മിറ്റി

July 6, 2020 , ശ്രീജ

ന്യൂഡല്‍ഹി: യമുനയുടെ ശുചിത്വം നിരീക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി ഔദ്യോഗിക അനാസ്ഥയാണെന്ന് ദേശീയ ഹരിത ട്രെെബ്യൂണല്‍ (എന്‍ജിടി) രൂപീകരിച്ച സമിതി. എന്‍ജിടിയുടെ വിദഗ്ദ്ധ അംഗവും ദില്ലി മുന്‍ ചീഫ് സെക്രട്ടറി ശൈലജ ചന്ദ്രയുടെ രണ്ട് അംഗ യമുന മോണിറ്ററിംഗ് കമ്മിറ്റി എന്‍ജിടിക്ക് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ 23 മാസത്തിനിടെ തങ്ങളുടെ അനുഭവം പരാമര്‍ശിച്ചു.

ചുവപ്പു നാടയെ അഥവാ ഔദ്യോഗിക അനാസ്ഥയെ മറികടക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സമിതി പറഞ്ഞു. ഇത് എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ നിറവേറ്റുന്നതിനോ യമുന മോണിറ്ററിംഗ് കമ്മിറ്റിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തുതിനോ ഉള്ള മനസ്സില്ലായ്മയല്ല, മറിച്ച് എല്ലാ നിയമപരമായ വ്യവസ്ഥകളും പ്രമാണങ്ങളും ഉണ്ടായിരുന്നിട്ടും ജല മലിനീകരണം ഒരു മുന്‍‌ഗണനയല്ല എന്ന ചിന്താഗതിയാണെന്ന് കമ്മിറ്റി വിലയിരുത്തി.

സമിതി പറയുന്നതനുസരിച്ച്, ‘രണ്ടാമതായി, അറ്റകുറ്റപ്പണികള്‍ക്കും പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും രാഷ്ട്രീയ തലത്തില്‍ പ്രാധാന്യം കുറവാണ്. ഉദ്യോഗസ്ഥരുടെയും എഞ്ചിനീയര്‍മാരുടെയും മനസ്സില്‍ അവരുടെ പ്രകടനം നിര്‍ണ്ണയിക്കപ്പെടുന്ന നിലവാരം പ്രധാനമായും പുതിയ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കലും അവയ്ക്ക് ധനസഹായം നല്‍കലും, കൃത്യസമയത്ത് ചരക്കുകളും സേവനങ്ങളും ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥന്‍റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

യമുനാ ശുദ്ധീകരണത്തിന് വലിയ തോതില്‍ പൊതുജനപങ്കാളിത്തം ആവശ്യമാണെന്നും ഇത് നേടുന്നതിന് ജനങ്ങള്‍ സജീവമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നും സമിതി അറിയിച്ചു.

ഈ വര്‍ഷം നദി വൃത്തിയാക്കാമെന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയില്‍ നദി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, രാഷ്ട്രീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചതായും സമിതിയെ അറിയിച്ചു. എന്നാല്‍ നിലവിലെ ആരോഗ്യ പ്രതിസന്ധി കാരണം അതിന് വീണ്ടും കാലതാമസം നേരിട്ടു.

യമുന മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുഭവത്തെ സംബന്ധിച്ചിടത്തോളം, തുടക്കത്തില്‍ മീറ്റിംഗുകള്‍ അനിശ്ചിതത്വത്തിലായിരുന്നു, പുരോഗതി മന്ദഗതിയിലായിരുന്നു. ഓരോ തവണയും പരിഹാരം കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെക്കാള്‍ വകുപ്പുതല പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഇതോടെ മിക്ക ഉദ്യോഗസ്ഥരും എന്‍ജിടിയുടെ ഉത്തരവോ അജണ്ടയോ വായിക്കാതെ യോഗത്തില്‍ എത്താറുണ്ടായിരുന്നു.

ഇതൊരു പരാതിയല്ല, സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കാനുള്ള ശ്രമമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ യമുന മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്‍ജിടി ദില്ലി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

അടിസ്ഥാന സൗകര്യത്തിന്റെയും ലോജിസ്റ്റിക്കിന്റേയും പിന്തുണയുടെ അഭാവത്തെക്കുറിച്ച് അഭിപ്രായപ്പെട്ട കമ്മിറ്റി, ചുമതല പൂര്‍ത്തീകരിക്കുന്നതിന് അടിസ്ഥാന ഉദ്യോഗസ്ഥരും ഓഫീസ് ഉപകരണങ്ങളും ആവശ്യമാണെന്ന് പറഞ്ഞു.

കമ്മിറ്റിക്ക് സ്ഥലവും ലോജിസ്റ്റിക് പിന്തുണയും നല്‍കുന്നതിന് ദില്ലി ജല്‍ ബോര്‍ഡിന്‍റെ സിഇഒയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, യമുന മോണിറ്ററിംഗ് കമ്മിറ്റിയുമായുള്ള ആദ്യ ആശയവിനിമയത്തില്‍ അന്നത്തെ സിഇഒ നിസ്സഹായത പ്രകടിപ്പിക്കുകയും എങ്ങനെ മുന്നോട്ടു പോകാം എന്ന് അംഗങ്ങള്‍ തന്നെ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അവര്‍ക്ക് ജോലി ചെയ്യാന്‍ ഒരു സ്ഥലം പോലും നല്‍കിയിട്ടില്ലെന്നും, അവര്‍ സ്വയം ക്രമീകരിക്കണം നടത്തണമെന്നും കമ്മിറ്റി പറഞ്ഞു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ കാരണം കമ്പ്യൂട്ടര്‍, പ്രിന്‍ററുകള്‍, സ്കാനറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നത് വൈകിയെന്നും വ്യക്തിഗത ഉപകരണങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കണമെന്നും കമ്മിറ്റി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top