Flash News

സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റ്: ആരാണ് സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ ഓഫീസുമായി അവര്‍ക്കെന്തു ബന്ധം?

July 7, 2020 , ആന്‍സി

ഞായറാഴ്ച, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് കോണ്‍സുലേറ്റിന് വന്ന ഒരു ചരക്കില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന സ്വപ്ന സുരേഷ് ഇപ്പോള്‍ ഒളിവിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കീഴിലുള്ള ഐടി വകുപ്പിലെ ഉദ്യോഗസ്ഥയാണ് സ്വപ്ന സുരേഷ്.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയാണ് സ്വപ്ന സുരേഷ്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സരിത് നായര്‍ എന്ന മറ്റൊരു വ്യക്തി കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനാണ്. കോണ്‍സുലേറ്റിലെ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നായര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സ്വര്‍ണം കടത്തിയ ബാഗ് കളക്റ്റ് ചെയ്യാന്‍ വിമാനത്താവളത്തിലെത്തിയത്. സരിതിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനിടെയാണ് കിംഗ്പിന്‍ എന്ന നിലയില്‍ സ്വപ്നയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്.

യുഎഇ കോണ്‍സുലേറ്റിലെ ഒരു മുന്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്‍റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചതു തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കുന്നതിനു മുമ്പ് സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസില്‍ എച്ച്ആര്‍ മാനേജരായി ജോലി ചെയ്തിരുന്നു. ഈ സമയത്ത്, ഒരു എയര്‍ ഇന്ത്യ സ്റ്റാഫിനെതിരെ വ്യാജ കേസ് കെട്ടിച്ചമച്ചതിന് ശേഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സമയത്താണ് പ്രെെസ് വാട്ടര്‍ഹൗസ് കൂപ്പര്‍ വഴി കേരള സംസ്ഥാന ഐടി വകുപ്പില്‍ ജോലി ലഭിക്കുന്നത്.

അതേസമയം, സ്വപ്ന സുരേഷിന്‍റെ നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, കേസില്‍ തനിക്ക് പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top