Flash News

ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തോമസ് തോമസിനെയും, സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി അലക്സ് തോമസിനെയും MASI നാമനിര്‍ദ്ദേശം ചെയ്തു

July 7, 2020 , ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്സി: ഫൊക്കാനയുടെ നിയമാവലി പ്രകാരം ട്രസ്റ്റി ബോര്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്കുള്ള മലയാളി അസ്സോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡി (MASI) ന്‍റെ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്തു. ഫൊക്കാന തെരെഞ്ഞെടുപ്പില്‍ മാസിനെ പ്രതിനിധികരിച്ച് MASI പ്രസിഡന്റ് തോമസ് തോമസ് വൈസ് പ്രസിഡന്റായും, അലക്സ് തോമസ് സെക്രട്ടറിയായും മത്സരിക്കാനാണ് ഇന്നലെ വൈകുന്നേരം നടന്ന യോഗം നാമനിര്‍ദ്ദേശം ചെയ്തത്.

ഫൊക്കാനയുടെ പ്രഥമ ട്രഷറര്‍ ആയിരുന്ന തോമസ് തോമസ് മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡിന്‍റെ ആറു തവണ പ്രസിഡന്റ് ആയിട്ടുണ്ട്. അലക്സ് തോമസ് ആദ്യമായാണ് MASI നെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ത്ഥിയാകുന്നത്.

2020 സെപ്റ്റംബര്‍ 9 നു നടക്കുന്ന ഫൊക്കാന 2020-2022 തെരെഞ്ഞെടുപ്പില്‍ ഫൊക്കാനയുടെ ഭരണഘടനയില്‍ വിശ്വാസം രേഖപ്പെടുത്തുന്ന എല്ലാ അംഗ സംഘടനകളും ഭാഗഭാക്കാകണമെന്ന് MASI പ്രസിഡണ്ട് തോമസ് തോമസ് അഭ്യര്‍ത്ഥിച്ചു. സെപ്തംബര്‍ 9 നു നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തോമസ് തോമസിനെയും അലക്സ് തോമസിനെയും യോഗം അഭിനന്ദിച്ചു. തോമസ് തോമസ് അദ്ധ്യക്ഷനായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top