Flash News

തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം

July 7, 2020 , ആന്‍സി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായ ബ്യൂറോക്രാറ്റുകളിലൊരാളായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുപ്പത്തിലാണെന്ന് ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്നും മാറ്റി. കൂടാതെ സംസ്ഥാന ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി. മുഖ്യമന്ത്രി വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് ഇപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നത്.

നേരത്തെ, മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നുവെങ്കിലും ഐ ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ ശിവശങ്കറിനെ അനുവദിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധി അപേക്ഷ നല്‍കിയിരുന്നു. ദീര്‍ഘകാലത്തേക്കാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസുമടക്കം ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

‘എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവശങ്കര്‍ ഐഎസിനെ സംരക്ഷിക്കാന്‍ തുനിയാതിരുന്നത്? മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം. സര്‍ക്കാര്‍ ഓഫീസില്‍ എങ്ങനെ സ്ഥാനം പിടിച്ചുവെന്ന് തനിക്കറിയില്ലെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന നഗ്നമായ നുണയാണ്,’ ഈ പ്രഖ്യാപനത്തോടെയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച പത്രസമ്മേളനം ആരംഭിച്ചത്.

കസ്റ്റംസ് വകുപ്പ് സമര്‍പ്പിച്ച എഫ്ഐആറില്‍ സ്വപ്നയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, അവര്‍ ഒളിവിലാണെന്ന് സ്ഥിരീകരിക്കുകയും ചോദ്യം ചെയ്യലിനായി അവരെ കണ്ടെത്താന്‍ കസ്റ്റംസ് കേരള പോലീസിന്‍റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്‍റെ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ (ഐഎഎസ്) സ്വപ്നയുടെ സുഹൃത്താണെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിത്തുടങ്ങി. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെഎസ്ഐടിഎല്‍) കീഴിലുള്ള ബഹിരാകാശ പാര്‍ക്കിന്‍റെ മാര്‍ക്കറ്റിംഗ് ലൈസന്‍സ് ഓഫീസറായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്വപ്നയെ കരാര്‍ പ്രകാരം നിയമിച്ചത് എന്തുകൊണ്ടാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍. കെഎസ്ഐടിഎല്‍ കേരളത്തിന്‍റെ ഐടി വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്, ശിവശങ്കറാണ് നിയമനത്തിന് പിന്നിലെന്നും ആരോപണമുണ്ട്.

കെഎസ്ഐടിഎല്ലിലേക്കുള്ള സ്വപ്നയുടെ നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ശിവശങ്കറിനെ പിന്തുണച്ച കഴിഞ്ഞ രണ്ട് സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് വ്യക്തമാണ്.

ചൊവ്വാഴ്ച രാവിലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top