Flash News

ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം

July 7, 2020 , ആന്‍സി

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ 30 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കണ്ണിയിലെ പ്രധാനിയെന്നു സംശയിക്കുന്ന സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ്.ഐടി വകുപ്പിൽ ജോലി ചെയ്തിരുന്ന ഇവർ സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത് സർക്കാരിന്റെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്.

ഐടി മേഖലയിൽ മുൻ പരിചയമില്ലാതിരുന്നിട്ട് കൂടി ഐടി മേഖലയിലെ സുപ്രധാന തസ്തികയായ ഓപ്പറേഷൻ മാനേജറായി സ്വപ്നയെ നിയമിച്ചതിനു പിന്നിൽ ഉന്നതരുടെ ഇടപെടൽ ഉള്ളതായി ആരോപണമുയരുന്നുണ്ട്.ഐടി രംഗത്തെ കോർപറേറ്റുകളുമായി കൂടികാഴ്ച നടത്തിയിരുന്നത് സ്വപ്നയായിരുന്നു. ഉന്നതർ മാത്രം പങ്കെടുക്കുന്ന ചില ഔദ്യോഗിക കൂടിക്കാഴ്ച്ചകളിൽ സ്വപ്ന സുരേഷിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top