Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന – 4   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000   ****    ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പെൻസിൽവേനിയ ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ചെറിയാൻ കോശി   ****    മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തം: ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി 15 പേരെക്കൂടി കണ്ടെത്താനുണ്ട്   ****    എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ തായ്‌വേര് തേടിപ്പോക്കുന്നവര്‍ സ്വന്തം തായ്‌വേര് ഇളകിപ്പോകാതെ സൂക്ഷിക്കുക: സിപി‌ഐ   ****    കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായൻ – 79) നിര്യാതനായി   ****   

സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന

July 7, 2020 , ആന്‍സി

തിരുവനന്തപുരത്ത് സ്വര്‍ണ്ണക്കടത്തു നടത്തിയതില്‍ മുഖ്യ സൂത്രധാരയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ തിരഞ്ഞ് കസ്റ്റംസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും രംഗത്ത്. ഉന്നതങ്ങളില്‍ സ്വാധീനമുള്ള സ്വപ്നയെ രക്ഷിക്കുന്നത് ആ ശ്രേണിയില്‍ പെട്ടവരാണെന്നാണ് സൂചന. അതിനായി അവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്. അവര്‍ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

യു എ ഇ കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ചില ഉന്നതരുടെ നമ്പരിലേക്കു ദിവസം പത്തിലേറെ തവണ കോളുകള്‍ പോയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്.

സംസ്ഥാനത്തെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ ഐബിയും റോയും അന്വേഷണത്തില്‍ പങ്കാളികളായേക്കും.

ഐ ടി വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് സൂചന. സ്വപ്നയും സരിത്തും നടത്തിയ വിദേശ യാത്രകളെക്കുറിച്ചും അന്വേഷിക്കും. ക്രെെം ബ്രാഞ്ച് കേസില്‍ പ്രതിയായിട്ടും സ്വപ്നയ്ക്ക് ഐടി വകുപ്പില്‍ എങ്ങനെ ജോലി ലഭിച്ചു എന്നതും അന്വേഷിക്കും.

അതേസമയം സംഭവത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും രംഗത്ത് വിട്ടുണ്ട്. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് എത്തുന്നതില്‍ ഭരണ പക്ഷത്തെ പ്രമുഖര്‍ അങ്കലാപ്പിലാണൊണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top