കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അംഗീകരിച്ചു. ആളുകള്‍ക്കിടയില്‍ വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അപ്ഡേറ്റ് ചെയ്യാന്‍ നിരവധി ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
ലോകാരോഗ്യസംഘടനയിലെ കോവിഡ്-19 പാന്‍ഡെമിക്കിന്റെ ടെക്നിക്കല്‍ ഹെഡ് മരിയ വാന്‍ കെര്ഖോവിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
എല്ലാവര്ക്കും അറിയാവുന്നതുപോലെ, ലോകാരോഗ്യ സംഘടന മുമ്പ് പറഞ്ഞിരുന്നത് ‘കോവിഡ് 19 ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന വൈറസ് പ്രാഥമികമായി പടരുന്നത് രോഗബാധിതനായ വ്യക്തിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചെറിയ തുള്ളികളിലൂടെയാണെന്നാണ്.
കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് അംഗീകരിക്കാന്‍ 200 ലധികം ശാസ്ത്രജ്ഞര്‍ നേരത്തെ ലോകാരോഗ്യ സംഘടനയോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റം പാന്‍ഡെമിക് തടയാന്‍ സ്വീകരിക്കുന്ന ചില നടപടികളില്‍ മാറ്റം വരുത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
‘Clinical Infectious Diseases’ എന്ന ജേണലില്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഓസ്ട്രേലിയയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള രണ്ട് ശാസ്ത്രജ്ഞര്‍ ‘ശ്വാസോച്ഛ്വാസം, സംസാരിക്കല്‍, ചുമ എന്നിവയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന വൈറസുകള്‍ക്ക് നിശ്ചിത ലെവലില്‍ വായുവില്‍ നിലനില്ക്കാന് കഴിയുമെന്ന് തെളിയിച്ചിരുന്നു. അതായത് ചില ഇന്‍ഡോര്‍ അവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് മുമ്പ് കരുതിയിരുതിനേക്കാള് കൂടുതല്‍ രോഗം വരാനുള്ള സാധ്യതയുണ്ട്.
വലിയ ശ്വാസകോശ തുള്ളികളിലൂടെയാണ് കോവിഡ് 19 പടരുന്നതെന്ന് ലോകാരോഗ്യ സംഘടന പണ്ടേ കരുതിയിരുന്നു. മിക്കപ്പോഴും ആളുകള്‍ ചുമയോ തുമ്മലോ വരുമ്പോള്‍ അവ നിലത്തു വീഴുന്നു. ലേഖനത്തെക്കുറിച്ച് അറിയാമെന്നും സാങ്കേതിക വിദഗ്ധരുമായി അവലോകനം നടത്തുകയാണെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന ഈ അടുത്ത നാളുകളില്‍ ശാസ്ത്ര സമൂഹത്തില്‍ നിന്ന് വ്യതിചലിച്ചതായി വിമര്‍ശിക്കപ്പെട്ടു. മാസ്ക് ധരിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ സംഘടന മാസങ്ങളോളം വിസമ്മതിച്ചു. കൂടാതെ രോഗ ലക്ഷണങ്ങളില്ലാത്ത ആളുകളില്‍ നിന്ന് കോവിഡ്-19 പടരുന്നത് ‘അപൂര്‍വ്വം’ എന്നും വിശേഷിപ്പിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് ലേഖനത്തിന് അംഗീകാരം നല്‍കിയത്. കോവിഡ്-19 വായുവിലൂടെയാണോ ഇല്ലയോ എന്ന വിഷയത്തിന് വളരെ പ്രാധാന്യമുണ്ട്. കാരണം പല രാജ്യങ്ങളും നിയന്ത്രിത ലോക്ക്ഡൗണ്‍ നടപടികള്‍ നിര്‍ത്തുകയാണ്.
കോവിഡ്-19 വായുവിലൂടെ പടരുന്നതിന്റെ അപകടസാധ്യത തിരിച്ചറിയാത്തതും വായുവിലൂടെയുള്ള വൈറസിനെതിരായ നിയന്ത്രണ നടപടികളെക്കുറിച്ച് വ്യക്തമായ ശുപാര്‍ശകളുടെ അഭാവവും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത് ഇത് പ്രധാനമായും വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുമെന്ന് കരുതുന്നു എന്നാണ്. വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ച് ഞങ്ങള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. യൂറോപ്യന്‍ പബ്ലിക് ഹെല്‍ത്തിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന് പ്രൊഫസര്‍ മാര്ട്ടിന് മക്ക്കീ പറയുന്നത് ശാസ്ത്രജ്ഞരുടെ വാദങ്ങള്‍ തികച്ചും ന്യായമാണെന്നാണ്. ഇന്‍ഫ്ലുവന്‍സയും കൊറോണ വൈറസുകളും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ടെന്ന് നമുക്കറിയാമെങ്കിലും ലോകാരോഗ്യസംഘടനയിലെ എല്ലാവരും ഇന്‍ഫ്ലുവന്‍സയുടെ മാതൃകയുമായി നീങ്ങുന്നു എന്നതാണ് പ്രശ്നത്തിന്റെ ഒരു ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടന് അടുത്തിടെ പബ്ബുകളും റെസ്റ്റോറന്റുകളും സലൂണുകളും വീണ്ടും തുറക്കുന്നതോടെ വായുവിലൂടെയുള്ള കൊറോണ വൈറസ് സംപ്രേഷണത്തിനുള്ള സാധ്യത കൂടുമെന്നും, വീടുകള്‍ക്കുള്ളില്‍ കര്‍ശനമായ ഇടപെടലുകള്‍ ആവശ്യമാണെന്നും മക്ക്കി അഭിപ്രായപ്പെട്ടു, കൂടുതല്‍ മാസ്ക് ധരിക്കുതും ശാരീരിക അകലം പാലിക്കുന്നതും ഉള്‍പ്പെടെ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply