Flash News

മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍

July 7, 2020 , .

തിരുവനന്തപുരത്ത് യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗില്‍ 30 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് ആരോപിക്കുന്ന സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജനും ഗള്‍ഫിലെ ഉന്നതരും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയോട് ചേര്‍ന്ന് തൊട്ടുപുറകില്‍ നിന്നതിനെ ചോദ്യം ചെയ്ത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.പി. ജോസഫ്. കേരള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ള ഒരാളെ അത്ര എളുപ്പത്തില്‍ നേരിട്ട് കാണാനാകില്ലെന്നും, അതിനുള്ള കീഴ്‌വഴക്കങ്ങളെക്കുറിച്ചുമൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എം.പി. ജോസഫ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സംശയം ഉന്നയിച്ചിരിക്കുത്. ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനായ കുട്ടിയെയും ഏതോകാര്യത്തില്‍ കമന്റ് ചോദിക്കുക എന്ന കടമ നിര്‍വഹിക്കാന്‍ വന്ന പത്രപ്രവര്‍ത്തകനെയും, ‘മാറിനില്‍ക്ക്’ എന്നു കയര്‍ത്ത് ഓടിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് പിണറായി വിജയന്‍ എന്നും ജോസഫ് ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ڊ

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ, വിശിഷ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ള ഒരാളെ വെറുതെ കയറിച്ചെന്ന് കാണാന്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും സാധിക്കുകയില്ല. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിലും മുന്‍കൂട്ടി സമയം നിശ്ചയിച്ച്, വിസിറ്റേഴ്സ് റൂമില്‍ കാത്തിരുന്ന്, മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ചേ കാണാന്‍ കഴിയൂ. ഇനി, മുഖ്യമന്ത്രി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാകട്ടെ കൃത്യമായി നിശ്ചയിക്കപ്പെട്ടവര്‍ക്കേ അനുഗമിക്കാനും ഉന്നതരുമൊത്തുള്ള വിരുന്നുകളില്‍ പിന്നില്‍ നിന്ന് ഫോട്ടോകളില്‍ ഇടം പിടിക്കാനുമൊക്കെ സാധിക്കൂ.

മുഖ്യമന്ത്രിയുമായി നല്ല ബന്ധമില്ലാത്തവര്‍ക്ക് അദ്ദേഹം വിദേശത്തു താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ അടുത്തു വരികയോ ഭക്ഷണം കഴിക്കുന്നിടത്ത് പോയി നില്‍ക്കുകയോ ചെയ്യാന്‍ കഴിയുന്നതു പോയിട്ട്, ആ ഹോട്ടലിലേക്ക് കടന്നു ചെല്ലാന്‍പോലും സാധിക്കുകയില്ല.

എന്നാല്‍, ഇവിടെ സ്വപ്ന സുരേഷ് എന്ന ഒരു ഇടത്തരം ഐ.റ്റി ഉദ്യോഗസ്ഥയ്ക്ക് ഗള്‍ഫിലെ ഉന്നതരുമൊത്തുള്ള പിണറായി വിജയന്‍റെ വിരുന്നില്‍ തൊട്ടുപിന്നില്‍ ചെന്നു നില്‍ക്കാന്‍ സാധിച്ചു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഒരു സാധാരണ വ്യക്തിക്ക് തീര്‍ത്തും അപ്രാപ്യമായൊരു സ്ഥാനമാണത്. ഈ മുഖ്യമന്ത്രിയാണെങ്കിലോ, ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനായ കുട്ടിയെയും ഏതോ കാര്യത്തില്‍ കമന്‍റ് ചോദിക്കുക എന്ന കടമ നിര്‍വഹിക്കാന്‍ വന്ന പത്രപ്രവര്‍ത്തകനെയും, ‘മാറിനില്‍ക്ക്’ എന്നു കയര്‍ത്ത് ഓടിച്ച പാരമ്പര്യമുള്ള വ്യക്തിയാണുതാനും. ഇങ്ങനെയുള്ള ഒരു കര്‍ക്കശക്കാരന്‍റെ പിന്നില്‍ ഈ യുവതി വന്ന് കൂളായി നിന്നു എന്നത് ആ ഫോട്ടോ കാണുന്ന സകലരെയും അല്‍ഭുതപ്പെടുത്തുന്നു.

പിണറായി എന്തേ സ്വപ്ന സുരേഷിനോട് ‘കടക്കൂ പുറത്ത്’ എന്നു കല്‍പ്പിച്ചില്ല? കേരളത്തെ ഇന്ന് ആശ്ചര്യപ്പെടുത്തുന്ന, ചിന്തിപ്പിക്കുന്ന ചോദ്യമാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top