Flash News

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കൂടുതല്‍ പേരിലേക്ക്, ഇന്ന് 272 പേര്‍ക്ക് പോസിറ്റീവ്

July 7, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. 68 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. രോഗബാധിതരിൽ 7 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ഒരു സിഐഎസ്‌എഫ് ജവാന്‍ ഒരു ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചതിൽ 157 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് 18 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ഹോട്ട്സ്പോട്ടുകൾ 169 ആയി.

കോഴിക്കോട് 15, കാസർഗോഡ് 13, മലപ്പുറം 63, കൊല്ലം 11 , തൃശൂർ 10, കോട്ടയം 3, വയനാട് 3, ആലപ്പുഴ 18, തിരുവനന്തപുരം 54, പത്തനംതിട്ട 12, ഇടുക്കി 1, എറണാകുളം 21, കണ്ണൂർ 19, പാലക്കാട് 29, എന്നിങ്ങനെയാണ് പോസിറ്റീവായ കേസുകൾ.

111 പേർക്കാണ് ഇന്ന് രോഗമുക്തി. തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top