Flash News

30 കിലോ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയ സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള ബന്ധത്തില്‍ ദുരൂഹത

July 7, 2020

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള അവിഹിത ബന്ധവും സ്വപ്നയെ ഐടി വകുപ്പിലെ പ്രമുഖ സ്ഥാനത്ത് നിയമിച്ച രീതിയെക്കുറിച്ചും വിശദീകരണം തേടുമെന്ന് സൂചന. ഐടി സെക്രട്ടറിയെ മാറ്റി നിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.

വിവാദം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ സ്വപ്‌ന സുരേഷിന്റെ നിയമനം തനിക്ക് അറിയില്ലെന്നായിരുന്നു. വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായി ഐടി സെക്രട്ടറി മാറിയതില്‍ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വലിയ അമര്‍ഷമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി സിപിഎം നേതാക്കളുമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

എന്താണ് സംഭവിച്ചതെന്ന് ഐടി സെക്രട്ടറഇയോട് വിശദീകരണം തേടാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. തന്റെ വകുപ്പിലാണ് നിയമനം നടന്നിരിക്കുന്നത്. ഇന്നലെ മുതല്‍ വഞ്ചനാ കേസ്, തട്ടിപ്പ് കേസ്, ആള്‍മാറാട്ടക്കേസ് തുടങ്ങി നിരവധി വാര്‍ത്തകളാണ് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് വരുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഇവരെ പുറത്താക്കിയെന്ന് പറയുന്നു. ഇത്തരത്തിലൊരാളെ എങ്ങിനെ ഐടി വകുപ്പില്‍ നിയമിച്ചുവെന്നതാണ് ചോദ്യം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പല നേതാക്കളും പറയുന്നുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ വിശദമായി ചോദ്യം ചെയ്യും.

സ്പ്രിംഗ്‌ളറില്‍ അതിശക്തമായ വിവാദം കത്തി നില്ക്കുന്ന സമയത്താണ് ഐടി വകുപ്പിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു വിവാദം ഉയര്‍ന്ന് വന്നിരിക്കുന്നത്. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ കമ്പനിയുമായി ഇത്തരത്തിലൊരു കറാരുണ്ടാക്കുന്നയതെന്ന് ഐടി സെക്രട്ടറി പറഞ്ഞിട്ടും അന്ന് പ്രൈവറ്റ് സെക്രട്ടറിയെ പൂര്‍ണമായും സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഇത്തവണ വിശദീകരണം തേടി മാറ്റി നിര്‍ത്താതെ കഴിയില്ലെന്ന അവസ്ഥയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top