തിരുവനന്തപുരം വിമാനത്താവളം വഴി 30 കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തിലെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവില്‍. അതേസമയം അവരുടെ സുഹൃത്തിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ കൊച്ചിയിലാണ് നടക്കുക.
സന്ദീപ് നായരും ഈ കേസില്‍ പ്രതിയാകാനാണ് സൂചനയെന്ന് കസ്റ്റംസ് പറയുന്നു. സന്ദീപ് നായര്‍ രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് പോയതെന്ന് സൗമ്യ പറയുന്നു. സന്ദീപ് ഒളിവിലാണെന്നാണ് സൂചന. അതേസമയം, സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്ലാറ്റില്‍ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തി.
സ്വര്‍ണ്ണക്കടത്തു കേസില്‍ ആദ്യം പിടിയിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ സ്വന്തം ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായി സൂചന. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക.
ഒളിവില്‍ പോയ സ്വപ്ന സുരേഷ് സംസ്ഥാനം വിട്ടിട്ടില്ലെങ്കില്‍ ഉന്നതരുടെ ഒത്താശയോടെ കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം. അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്. അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നെങ്കില്‍ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply