Flash News

പേ ചെക്ക് പ്രൊട്ടക്‌ഷന്‍ പ്രോഗ്രാം (പിപിപി): അമേരിക്കയിലെ മതസ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 7.3 ബില്യന്‍ ഡോളര്‍

July 8, 2020 , പി.പി. ചെറിയാന്‍

ഡാളസ് : കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെത്തുടര്‍ന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും ഭവന വായ്പ, അവശ്യ വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്കും ആവശ്യമായ ചിലവുകള്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 7.3 ബില്യണ്‍ ഡോളറാണെന്ന് ജൂലൈ 6ന് പ്രസിദ്ധീകരിച്ച ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം സ്വീകരിച്ചവര്‍ ഈ പറഞ്ഞ ആവശ്യങ്ങള്‍ക്കാണ് അത് ചിലവാക്കിയതെങ്കില്‍ ലഭിച്ച തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ഏപ്രില്‍ 3ന് ആരംഭിച്ച പിപിപിയുടെ ഭാഗമായി, അമേരിക്കയിലെ പതിനായിരത്തില്‍പരം കത്തോലിക്കാ ദേവാലയങ്ങള്‍, നൂറു കണക്കിന് ജൂത ഗ്രൂപ്പുകള്‍, കേരളം ആസ്ഥാനമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മതവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഡാളസിലെ ഏറ്റവും വലിയ ദൈവാലയമായ ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് 2 മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെയാണ് പിപി പിയായി ലഭിച്ചിട്ടുള്ളത്. ഈ പള്ളിയിലാണ് കഴിഞ്ഞ മാസം അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സന്ദര്‍ശിച്ച് ഫ്രീഡം റാലി ആഘോഷങ്ങള്‍ പങ്കെടുത്ത് സന്ദേശം നല്‍കിയത്. ഇവിടെയുള്ള സീനിയര്‍ പാസ്റ്റര്‍ റോബര്‍ട്ട് ജെഫേഴ്സണ്‍ പ്രസിഡന്റ് ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡ് അംഗം കൂടിയാണ്.

ഫെഡറല്‍ ഗവണ്‍മെന്റ് പ്രത്യേക ആവശ്യത്തിനായി അനുവദിച്ച ഫണ്ട് മതസ്ഥാപനങ്ങള്‍ വകമാറ്റി ചെലവഴിക്കുകയില്ല എന്നാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്. ക്രിസ്തീയ സാക്ഷ്യം പരിപാവനമായി കരുതുന്ന ഒരു മതസ്ഥാപനവും അതിനു മുതിരുകയില്ല. മറിച്ചു സംഭവിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക മാത്രമല്ല, തുക പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് സൂചനയും നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top