Flash News

ഒരു അമേരിക്കന്‍ സിനിമാ പ്രേമി ഷോര്‍ട്ട് ഫിലിം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു

July 9, 2020 , ഷാജി രാമപുരം

ഡാലസ്: അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസികളായ ഡാലസിലെ ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന പൈറസിക്കെതിരെ പ്രതികരിച്ചുകൊണ്ട് അണിയിച്ചൊരുക്കുന്ന ഒരു ലഘു ചിത്രമാണ് ഒരു ‘അമേരിക്കന്‍ സിനിമാ പ്രേമി’ എന്ന ഷോര്‍ട്ട് ഫിലിം. ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ഈ ചിത്രം റിലീസ് ചെയ്യുന്നതാണന്ന് സംഘാടകര്‍ അറിയിച്ചു.

പൂര്‍വികരായ സിനിമാസ്വാദകര്‍ ചലച്ചിത്രങ്ങള്‍ തിയേറ്ററില്‍ പോയിരുന്ന് കണ്ടത് കൊണ്ടാണ് ഇന്നും സിനിമാ വ്യവസായം നിലനില്‍ക്കുന്നത് എന്ന് ചിത്രം ഓര്‍മ്മപെടുത്തുന്നു. ഒരുപാട് പേരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണ് ഓരോ സിനിമയും. അതുകൊണ്ട് ചലച്ചിത്രങ്ങള്‍ വില കൊടുത്തു തന്നെ കാണണം എന്ന് ഈ ലഘു ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞുവെക്കുന്നു.

ചിത്രത്തില്‍ മനുഷ്യര്‍ക്ക് പുറമെ ഒരു എലിയും അഭിനയിച്ചിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായം ഇല്ലാതെയാണ് എലിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫിലിപ്സണ്‍ മുടക്കോടിയില്‍ എന്ന നവാഗതനായ സംവിധായകനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കേരള്‍ ടിവി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ചക്കുങ്കല്‍, ഷോണ്‍ തോപ്രത് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

അബ്രഹാം മകില്‍, രാജന്‍ തോമസ്, ഫിലിപ്‌സണ്‍ മുടക്കോടിയില്‍, മീനു എലിസബേത്ത് മാത്യു, ജിജു മുട്ടം, ജേക്കബ് പറമ്പേട്ട്, ജോകുട്ടി തോമസ്, നിതിന്‍ ടി വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. കൂടാതെ ഹരിദാസ് തങ്കപ്പന്‍, ജ്യോതിക്ക്‌, ബിജീഷ് മാത്യു, ജോമി ഫ്രാന്‍സിസ്, ജിജി പി സ്കറിയ, സഞ്ചു മാത്യു തുടങ്ങി ഡാലസിലെ ഒരുപറ്റം ചെറുപ്പക്കാര്‍ അണിയറയില്‍ പ്രവർത്തിക്കുന്നുണ്ട്.

www.KERAL.TV എന്ന ലിങ്കില്‍ വെള്ളിയാഴ്ച വൈകിട്ട് 9 മണി മുതല്‍ ചിത്രം കാണാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top