Flash News

നായയെച്ചൊല്ലി തര്‍ക്കം; 85-കാരന്‍ പതിനൊന്നുകാരിയേയും പിതാവിനേയും വെടിവെച്ചു കൊന്നു സ്വയം ആത്മഹത്യ ചെയ്തു

July 9, 2020 , പി.പി. ചെറിയാന്‍

സെന്റ് ലൂസി (ഫ്ലോറിഡ): അയല്‍‌വാസികള്‍ തമ്മില്‍ നായയെച്ചൊല്ലിയുള്ള തര്‍ക്കം പതിനൊന്നു വയസ്സുകാരി പെണ്‍‌കുട്ടിയുടേയും 55-കാരന്‍ പിനാവിന്റേയും നായയുടെ ഉടമസ്ഥനും അയല്‍‌വാസിയുമായ 85-കാരന്‍ ഡൊണാള്‍ഡ് ഡെല്‍സെറോയുടെയും മരണത്തില്‍ കലാശിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

കൊല്ലപ്പെട്ട അലക്സാണ്ടര്‍ ഹാന്‍സുമാന്റെ (55) വീട്ടിലുള്ള പ്രായമായ സ്ത്രീയെ അയല്‍പക്കത്തെ റൊണാള്‍ഡിന്റെ പിറ്റ്ബുള്‍ ആക്രമിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും വിഷയം കോടതിയില്‍ എത്തുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി തിരിച്ചെത്തിയ അലക്സാണ്ടറുടെ വീട്ടില്‍ തോക്കുമായെത്തി റൊണാള്‍ഡ് ആക്രമണം നടത്തുകയായിരുന്നു. അലക്സാണ്ടറിനും മകള്‍ക്കും വെടിയേറ്റു. വീട്ടിലുണ്ടായിരുന്ന മറ്റു നാലുപേര്‍ ഓടി രക്ഷപ്പെട്ടു.

വീട്ടില്‍ വെടിവയ്പ്പു നടക്കുന്നുവെന്നറിഞ്ഞെത്തിയ പൊലീസുമായി റൊണാള്‍ഡ് ഏറ്റുമുട്ടി. റൊണാള്‍ഡ് മരിച്ചതു സ്വയം വെടിവച്ചണോ, പൊലീസിന്റെ വെടിയേറ്റിട്ടാണോ എന്നു വ്യക്തമായിട്ടില്ല. വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന അലക്സാണ്ടറെയും മകളെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നായയുടെ പേരില്‍ നടന്ന കൊലപാതകം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സെന്റ് ലൂസി പൊലീസ് ചീഫ് റിച്ചാര്‍ഡ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top