ടെക്സസില്‍ വധശിക്ഷ പുനരാരംഭിച്ചു, ബില്ലി ജോയുടെ വധശിക്ഷ ജൂലൈ 8-ന് നടപ്പാക്കി
July 9, 2020 , പി.പി. ചെറിയാന്
ഹണ്ട്സ്വില്‍: കോവിഡ്-19 വ്യാപകമായതിനെത്തുടര്‍ന്ന് ഫെബ്രുവരി ആദ്യം നിര്‍ത്തല്‍ ചെയ്ത വധശിക്ഷ അഞ്ചു മാസത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ചു.
ജൂലൈ 8 ന് ഹണ്ട്സ്വില്‍ ജയിലില്‍ 45-കാരനായ ബില്ലി ജൊ വാര്‍ഡുലൊയുടെ വധശിക്ഷ നടപ്പാക്കി. 1993ല്‍ 82 വയസ്സുള്ള വൃദ്ധനെ വെടിവച്ചു കൊലപ്പെടുത്തി വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ജൊക്ക് വധശിക്ഷ വിധിക്കുമ്പോള്‍ പതിനെട്ട് വയസ്സ് മാത്രമായിരുന്നു പ്രായം.
പ്രതി മനഃപൂര്‍വ്വം വൃദ്ധനെ കൊലപ്പെടുത്തുന്നതിന് വെടിയുതിര്‍ത്തതാണെന്ന് പ്രൊസിക്യൂഷന് വാദിച്ചപ്പോള്‍ മല്പിടുത്തത്തിനിടയില് അപകടത്തില്‍ വെടിയേറ്റാണ് കാള്‍ കോള്‍ (82) കൊല്ലപ്പെട്ടതെന്ന് പ്രതിക്കുവേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചുവെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു. വൃദ്ധനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത് പെണ്‍സുഹൃത്തുമായി ജീവിക്കാനായിരുന്നു ബില്ലി ജൊയുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഏപ്രില്‍ 29 ന് വിധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി തീരുമാനം. എന്നാല്‍ മഹാമാരിയെ തുടര്‍ന്ന് ജൂലൈ 8 ലേക്കു മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു.
അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതു ടെക്സാസിലാണ്. 2019 ല്‍ അമേരിക്കയില്‍ ആകെ നടപ്പാക്കിയ 22 വധശിക്ഷകളില്‍ ഒന്‍പതും ടെക്സസിലായിരുന്നു. 2020 ഫെബ്രുവരിയില്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനു മുമ്പ് രണ്ടു പേരെ വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. ഈ വര്‍ഷം ഇനിയും നാലു പേര് വധശിക്ഷ കാത്തുകഴിയുന്നുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
ഫിലാഡൽഫിയയിൽ നിര്യാതനായ റവ. എം. ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
മനുഷ്യരില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് കൊവിഡ്-19 പകരാമെന്ന് ഗവേഷകര്‍
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
“എന്റെ ആരോഗ്യത്തെ അപകടപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ല”: ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍
ഇന്ത്യയുടെ നാവികസേനാ കപ്പലുകള്‍ക്ക് ദുബായ് തീരത്ത് അടുപ്പിക്കാനായില്ല, പ്രവാസികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
Leave a Reply