Flash News

പുതിയ കോവിഡ് കേസുകളും മരണങ്ങളും റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോഴും യുഎംഎംസിയിലെ കോവിഡ് 19 ചികിത്സാരീതി ലോകത്തിനു മാതൃക

July 9, 2020 , അജു വാരിക്കാട്

ആദ്യമായി ഒറ്റദിവസം 10,000 പുതിയ കൊറോണ വൈറസ് കേസുകള്‍ ടെക്സാസ് മറികടന്നു. ഇന്നലെ ലഭ്യമായ കണക്കുകള്‍ പ്രകാരം 10,199 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ന്യൂയോര്‍ക്കും ഫ്ലോറിഡയും മാത്രമാണ് ഒരു ദിവസം പതിനായിരത്തിലധികം പുതിയ കേസുകള്‍ രേഖപ്പെടുത്തിയ മറ്റു അമേരിക്കന്‍ സംസ്ഥാനങ്ങള്‍.

ജൂലൈ ഫോര്‍ത്ത് വാരാന്ത്യത്തില്‍ വരെ ടെക്സില്‍ 8,000 ആളുകളാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇത് കഴിഞ്ഞ മാസത്തെക്കാള്‍ നാലിരട്ടി വര്‍ദ്ധനവാണ്. ഇന്നലെത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 9,000 കവിഞ്ഞു എന്നാണ് സ്ഥിതിവിവര കണക്കുകള്‍. ഇന്നലെ 121 പേരുടെ മരണം രേഖപ്പെടുത്തിയതോടെ ഒരൊറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം എന്ന ടെക്സസിന്‍റെ റെക്കോര്‍ഡ് ഭേദിച്ചു.

അതേസമയം ഫലപ്രദമായ കോവിഡ് 19 ചികിത്സാരീതിയെ പറ്റി ലോകം തിരയുമ്പോള്‍ ഹ്യുസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്‍റര്‍ (യുഎംഎംസി) നടത്തുന്ന ചികിത്സാ രീതി വളരെ ഫലപ്രദമെന്ന് യുഎംഎംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് വാരോണ്‍. കോവിഡ്-19 ചികിത്സയ്ക്കുള്ള വാക്സിന്‍റെ ഗവേഷണം ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഓരോ പ്രദേശങ്ങളിലുള്ള അതാത് ആശുപത്രികള്‍ അവരുടേതായ ചികിത്സാരീതികളില്‍ പരീക്ഷണം നടത്തിവരുന്നു.

കഴിയുന്നത്ര വെന്‍റിലേറ്ററുകളില്‍ രോഗികളെ എത്തിക്കുന്നത് ഒഴിവാക്കുക എന്നതാണ് യുഎംഎംസി യുടെ ലക്ഷ്യം. കഴിഞ്ഞ 100ലധികം ദിവസങ്ങളായി 200ലധികം കോവിഡ്-19 രോഗികള്‍ക്ക് യുഎംഎംസിയില്‍ നല്‍കിയ ചികിത്സയെപ്പറ്റി ഡോ. വരോണിന് വളരെ ശുഭാപ്തി വിശ്വാസമാണ്.

യുഎംഎംസി നടത്തിവരുന്നത് ‘മാത്ത് + പ്രോട്ടോക്കോള്‍ (“MATH+ Protocol”) എന്ന ചികിത്സാരീതിയാണ്. ‘ഈ ചികിത്സാരീതി ഫലപ്രദമെന്നു ഞങ്ങള്‍ കരുതുന്നതിനാല്‍ [MATH + ] കഴിയുന്നത്ര ആളുകളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കു,’ ഡോ. വരോണ്‍ തുടര്‍ന്നു. അതിനാല്‍ തന്നെ യുഎംഎംസി മികച്ച ഒരു കോവിഡ് -19 ചികിത്സാ കേന്ദ്രമായി മാറുന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ല. തുടര്‍മാനമായി 100ലധികം ദിനരാത്രങ്ങള്‍ കോവിഡ്19 രോഗികളെ ചികിത്സിച്ചതില്‍ ഒരു നഴ്സിനു മാത്രമാണ് രോഗത്തിന്‍റെ ലക്ഷണം കണ്ടത്. ആ നഴ്സിന്‍റെ കോവിഡ്-19 ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനായി സ്റ്റെം സെല്‍ തെറാപ്പി എന്ന ഒരു നൂതന പരീക്ഷണമാണ് നടത്തിയത്. ഡോ. ജോസഫ് വാരോണ്‍ പറഞ്ഞു.

അമേരിക്കയില്‍ വളരെ വിരളമായി ചിലയിടങ്ങളില്‍ മാത്രമാണ് സ്റ്റെം സെല്‍ തെറാപ്പി കോവിഡ്-19 ചികിത്സക്ക് പരീക്ഷണവിധേയമാക്കിയിട്ടുള്ളത്. ‘സ്റ്റെം സെല്ലുകള്‍ ശരീരത്തിന്‍റെ രോഗമുള്ള ഭാഗത്തേക്ക് പോകുന്നു, കോവിഡ്19ന്‍റെ ഈ സാഹചര്യത്തില്‍ അത് ശ്വാസകോശത്തിലേക്ക് പോകും, അവിടെ അവ ശ്വാസകോശത്തെ പുനരുജ്ജീവിപ്പിക്കുന്നു,’ ഡോ. വരോണ്‍ വിശദീകരിച്ചു. മാത്ത് + ഉം സ്റ്റെം സെല്‍ തെറാപ്പിയും ഒരു വാക്സിന്‍ വരുന്നതുവരെ ഫലപ്രദമായ ചികിത്സയെങ്കില്‍ യുഎംഎംസി നടത്തിവരുന്ന മാതൃക അനുകരണീയമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top