NANMMA ‘വെര്‍‌ച്വല്‍ ഗ്രാജ്വേഷന്‍ പ്രോഗ്രാം 2020’ സംഘടിപ്പിച്ചു

ഈ വര്‍ഷം ഹൈസ്‌കൂള്‍, കോളേജ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (NANMMA) വെര്‍ച്വല്‍ ഗ്രാജ്വേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

റിദ മന്‍ഹ ഖിറാഅത്ത് അവതരിപ്പിച്ച പരിപാടിയില്‍ നന്മ വൈസ് പ്രസിഡണ്ട് ഫിറോസ് മുസ്തഫ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സമദ് പൊനേരി ആമുഖഭാഷണത്തില്‍ നന്മയുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തി. ആശിയാന അഹമ്മദും നിസ്മി പൊനേരിയും പരിപാടി നിയന്ത്രിച്ചു.

നന്മ യു.എസ്. പ്രസിഡന്റ് ഒമര്‍ സിനാഫും, കാനഡ പ്രസിഡന്റ് മുസ്തഫ കെ പിയും അദ്ധ്യക്ഷ പ്രസംഗങ്ങള്‍ നടത്തി.

ഡോ. മൊയ്തീന്‍ മുഹിയിദ്ധീന്‍, ഡോ. ശെല്‍ബി കുട്ടി, ഡോ. സുരേഷ് കുമാര്‍, ഡോ. ഖലീല്‍ അശ്‌റഫ്, മുശീര്‍ അലമ്പത്ത്, റീമ ഷാനവാസ് തുടങ്ങിയവര്‍ അനുമോദന പ്രഭാഷണങ്ങളിലൂടെ തുടര്‍സാധ്യതകളെയും ഭാവിയുടെ കരിയര്‍ മേഖലകളെയും കുറിച്ച് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.

നന്മ വിദ്യാഭ്യാസ വിഭാഗം പ്രോഗ്രാം ലീഡര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീര്‍ വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി.

യു.എസില്‍ ഹൈസ്കൂള്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ അഫ്‌റാഹ് ഹനാന്‍ നിറാര്‍, ഐശാ കാരേടത്ത്, അലീന ഹാരിസ്, ആമില്‍ താഹ, അയിശ ഷാജഹാന്‍, ഐശാ പുഴക്കരഇല്ലത്ത്, ജസ്ന ജലാല്‍, മശ്ഹൂര്‍ അല്‍ അഹമ്മദ്, നബ യാസിര്‍, നാദിയ നാസിര്‍ എന്നിവരെയും, കോളേജ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ അനസ് മുഹമ്മദ്, നാദിയ നാസിം, നസഹ അസ്ലം ഷെറുലെ, ഐശാ നൗശാദ്, മസൂദ് അല്‍ അന്‍സാര്‍ അബ്ദുസ്സലാം, ശമീര്‍ കുന്നത്ത് പീടികയില്‍ എന്നിവരെയും, കാനഡയില്‍ കോളേജ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ഫാസില്‍ അബ്ദു, മുഹമ്മദ് സിനാജ്, മുഹമ്മദ് ഹാഫിസ്, ശജല്‍ ജമാല്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് റനീസ്, സഫ്‌വാന്‍ പരപ്പില്‍ എന്നിവരെയുമാണ് അനുമോദിച്ചത്.

ചടങ്ങില്‍ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News