Flash News

യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ശേഷവും സരിത്ത് നായര്‍ നിരവധി തവണ അവരുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം

July 9, 2020 , തസ്‌നീം

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ കസ്റ്റഡിയിലുള്ള സരിത്ത് നായര്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പ്രതിനിധിയായി നിരവധി തവണ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്ന് രഹസ്യാന്വേഷണ വിഭാഗം. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ശേഷവും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി സരിത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍സുലേറ്റ് പ്രതിനിധിയായി സരിത്ത് വിമാനത്താവളത്തിനുള്ളില്‍ കയറിയതെങ്ങിനെയെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു.

2020 ജനുവരിയിലും ഫെബ്രുവരിയിലും കോണ്‍സുലേറ്റ് പ്രതിനിധിയായി നിരവധി പ്രാവശ്യം യുഎഇയില്‍ നിന്നും അതിഥികളെത്തിയപ്പോള്‍ സരിത്ത് വിമാനത്താവളത്തിനുള്ളിലെത്തി അതിഥികളെ സ്വീകരിച്ചിരുന്നു. വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വിമാനത്താവളത്തിനുള്ളില്‍ കയറാന്‍ പാസ് അനുവദിക്കുന്നത്. സരിത്തിനെ പുറത്താക്കുമ്പോള്‍ അയാളുടെ പാസ് റദ്ദാക്കോണ്ടതും അത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുമാണ്. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തി നടന്നിട്ടില്ല. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയതിന് ശേഷവും നിരവധി തവണ കോണ്‍സുലേറ്റ് പ്രതിനിധിയായി ഇയാള്‍ വിമാനത്താവളത്തിലെത്തി.

കോണ്‍സുലേറ്റിലേക്കുള്ള ഹാന്‍ഡ്ബാഗും മറ്റും പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും സരിത്ത് തന്നെയായിരുന്നു. സരിത്ത് വിമാനത്താവളത്തിലെത്തുമ്പോഴെല്ലാം അവിടെയുള്ള ഒരു മാനേജരായിരുന്നു സരിത്തിനൊപ്പം കൂടി നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നത്. ഈ വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കസ്റ്റംസിനും കൈമാറിയിട്ടുണ്ട്. ഇനി ഏത് വാഹനത്തിലാണ് സരിത്ത് വന്നതെന്നും ഏത് വാഹനത്തിലാണ് കണ്‍സൈന്‍മെന്റ് പുറത്തേയ്ക്ക് കൊണ്ടുപോയിരുന്നതെന്നും അതുപോലെ വഴിയ്ക്ക് വെച്ച് വാഹനം മാറിയോയെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. അതേസമയം ഫെബ്രുവരി മാസം എമിഗ്രേഷന്‍ നടപടികള്‍ അല്‍പ്പം വൈകിപ്പോയെന്ന് ആരോപിച്ചുകൊണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് സരിത്ത് തട്ടിക്കയറിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top