Flash News

ഡോ. ഫിലിപ്പ് കീരിക്കാട്ട് ഹൂസ്റ്റണില്‍ നിര്യാതനായി

July 9, 2020 , ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : വെണ്‍മണി കീരിക്കാട്ട് പുലൂപ്പള്ളില്‍ കുടുംബാംഗം ഡോ. ഫിലിപ്പ് കീരിക്കാട്ട് (90) ഹൂസ്റ്റണില്‍ നിര്യാതനായി. 1979-ല്‍ ഷിക്കാഗോയില്‍ കുടുംബമായി എത്തിചേര്‍ന്ന പരേതന്‍ ഷിക്കാഗോ മാര്‍ത്തോമാ ഇടവകയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. 2018 മുതല്‍ ഹൂസ്റ്റണിൽ താമസം.

ഭാര്യ: മാരാമണ്‍ മുല്ലമംഗലത്ത് വെങ്ങാലില്‍ കുടുംബാംഗം സൂസമ്മ ഫിലിപ്പ്.

മക്കള്‍: മേരി പേജ് (ഷേമ – സേഫ്റ്റി ഹാര്‍ബര്‍, ഫ്ലോറിഡ), സൂസന്‍ മാത്യു (ഷീല – ബാംഗ്ലൂര്‍), പരേതനായ ഷിബു, ഐസക് ഫിലിപ്പ് (ഷാജി – ഹൂസ്റ്റണ്‍).

മരുമക്കള്‍ : എഡ്ഡി പേജ് (സേഫ്റ്റി ഹാര്‍ബര്‍, ഫ്ലോറിഡ) റോജര്‍ മാത്യു (ബാംഗ്ലൂര്‍), ബിന്ദു ഫിലിപ്പ് (ഹൂസ്റ്റണ്‍).

കൊച്ചുമക്കള്‍ : ജാസ്മിന്‍, മിറാന്‍ഡ, ടൈലര്‍, ഈഥന്‍, ബ്രിട്ടനി, നഥാനയേല്‍, കെയ്തലിന്‍, എല്ലാ, കിയാറ.

സംസ്കാര ശുശ്രൂഷകള്‍: ജൂലൈ 11 നു ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 വരെ – ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (12803, Sugar Ridge Blvd, Stafford, TX 77477).

ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കുന്നതുമാണ് (1310, N.Main Street, Pearland, TX 77581).

https://prayermountmedia.com/live ല്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 773 791 7269.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top