Flash News

ദൈവത്തിന്റെ നാട് (ഓട്ടം‌തുള്ളല്‍)

July 9, 2020 , ജോണ്‍ ഇളമത

കൊറോണ വന്നു, സ്വപ്ന വന്നു
സരിത മറഞ്ഞൊരു കാലത്ത്!

പണ്ടൊരു സരിത പറഞ്ഞു നടന്നു
അല്ലറ ചില്ലറ പരമാര്‍ത്ഥങ്ങള്‍!
വമ്പന്മാരുടെ കൊമ്പു മുറിഞ്ഞു
പിമ്പന്മാരവരോടിയൊളിച്ചു

കൊറോണ വന്നു……..

സ്വപ്ന എന്നൊരു സുന്ദരി വന്നു
സ്വര്‍ണ്ണം കൊണ്ടൊരു തേരില്‍ വന്നു
കൊറോണയൊക്കെ ഓടിമറഞ്ഞു
ലോക്ഡൗണിന്റെ കെട്ടുകള്‍ പൊട്ടി!

കൊറോണ വന്നു………

വമ്പമ്മാര് കസേര കളിച്ചു
വാക്കുകള്‍ വാരിയെറിഞ്ഞു കളിച്ചു
നാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തി
മാന്യന്മാരായി ഒഴുകി നടന്നു

കൊറോണ വന്നു……….

രാഷ്ട്രീയത്തിന്‍ പകിടകളി
കളം മാറ്റി കരുക്കള്‍ നിരത്തി
പരസ്പരമടരാടി പൊതുജനമെന്നെ
കഴുതകളെ, വീണ്ടും കഴുതകളാക്കി!

കൊറോണ വന്നു……

വാര്‍ത്തകളൊക്കെ നിറഞ്ഞു പരന്നു
മാധ്യമമൊക്കെ ചീര്‍ത്തു തടിച്ചു
മാന്യന്മാരുടെ ചര്‍ച്ചകളെവിടയും
“സൂമെ”ന്നൊരു സൂത്രം വെച്ച്!

കൊറോണ വന്നു…..

കൊറോണകള്‍ വരും, പോകും
ഒരു കാലകറക്കത്തിനൊഴുക്കില്‍
സരിത മറിഞ്ഞതുപോലിതും
കലങ്ങിമറിഞ്ഞില്ലാതാകും!

കൊറോണ വന്നു…….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top