Flash News

ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു, സംസ്ഥാന പോലീസിലെ രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലില്‍

July 10, 2020

ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസ് എന്‍ ഐ എ ഏറ്റെടുത്തു. സംസ്ഥാനത്തെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീണ്ടേക്കാമെന്നും സൂചനയുണ്ട്. ഈ സ്വര്‍ണ്ണക്കടത്തുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന് പുറമേ, സംസ്ഥാനത്തിന് കേന്ദ്ര കൈമാറുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ന്നോ എന്ന കാര്യവും എന്‍ഐഎ അന്വേഷിക്കും. കസ്റ്റംസിനോടുള്ള സംസ്ഥാന പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

ഈ കേസ് എന്‍ ഐ എയ്ക്ക് കൈമാറിയത് ഇന്നലെ രാത്രിയാണ്. പ്രഥമമായി എഫ്‌ഐആര്‍ എവിടെ എടുക്കണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കേരളത്തിലായിരിക്കുമോ അതോ മറ്റെവിടെയങ്കിലും ആയിരിക്കുമോ എന്ന കാര്യത്തില്‍ ഒരു അന്തിമ തീരുമാനം വരുന്നതേയുള്ളൂ.

എന്‍ഐയുടെ മുമ്പിലേക്ക് വിപുലമായ വിഷയങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രം, സംസ്ഥാനത്തിന് കൈമാറുന്ന, മുഖ്യമന്ത്രി മാത്രം കാണാന്‍ പാടുള്ള, രഹസ്യ വിവരങ്ങള്‍ ചോര്‍ന്നോ, സ്വപ്‌ന സുരേഷിനെ നിയന്ത്രിക്കുന്നത് ആരാണ്, വിദേശത്തെ ഏതെങ്കിലും രഹസ്യ ഏജന്‍സികളാണോ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് എന്നിവയെല്ലാം വിശദമായി പരിശോധിക്കും.

വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. 1991ലാണ് എയര്‍ കാര്‍ഗോ കോംപ്ലക്‌സ് കെഎസ്‌ഐഡിസിയ്ക്ക് കൈമാറുന്നത്. അതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ഇത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ കൈമാറാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ കസ്റ്റംസ് എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സിസിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഒരു മറുപടിയാണ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നും നല്‍കിയത്. കാര്‍ഗോ കോംപ്ലക്‌സ് കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണക്കടത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഒരു കേന്ദ്രം എന്ന ഒരു സംശയം എന്‍ഐഎ വൃത്തങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.

കസ്റ്റംസിന്റെ അന്വേഷണത്തോട് കേരള പൊലീസ് കാണിക്കുന്ന പൂര്‍ണമായ നിസ്സകരണമാണ് എന്‍ഐഎയിലേക്ക് അന്വേഷണം പോകാനുള്ള പ്രധാന കാരണം. ഇത് കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നത്. മറ്റൊന്ന് സ്വപ്‌ന സുരേഷുമായി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഈ ഒരു കാര്യം എന്‍ഐഎയ്ക്ക് അന്വേഷിക്കേണ്ടി വരും.

യുഎപിഎയിലെ ഭീകരവിരുദ്ധ നിയമവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഈ കേസെടുക്കുന്നതിന് എന്‍ഐഎ ചുമത്താന്‍ പോകുന്നത്. യുഎപിഎ നിയമത്തിലെ 15,16,17,18 വകുപ്പുകളായിരിക്കും കേസെടുക്കുന്നതിന് എന്‍ഐഎ ചുമത്തുക.

രഹസ്യവിവരങ്ങള്‍ പാക് വിദേശ ചാരസംഘടനകള്‍ക്ക് കൈമാറിയിട്ടുണ്ടോയെന്നതിലേക്കും അന്വേഷണം പോകും. കാരണം സ്വര്‍ണ്ണക്കടത്ത് എന്നൊരു വിഷയം എന്‍ഐഎ രൂപീകരിച്ച ശേഷം ഇതുവരെ അന്വേഷിച്ചിട്ടില്ല. അതേസമയം വ്യാജ കറന്‍സിയുമായി ബന്ധപ്പെട്ട കേസുകള്‍ എന്‍ഐഎഎയ്ക്ക് അന്വേഷിക്കാം. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ കേസ് അതിവ ഗൗരവതരമായി മാറുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top