Flash News

കൊറോണ വൈറസ് പിടിവിട്ട് പായുന്നു, കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

July 10, 2020

തിരുവനന്തപുരം: കോവിഡ്-19 എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത് സംസ്ഥാനത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളില്‍ കാണുന്നത്. ഇന്ന് 416 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സമയമാണിതെന്നാണ് മുഖ്യമന്ത്രിയുടെ ബ്രീഫിംഗില്‍ പറഞ്ഞത്. അതോടൊപ്പം മറ്റൊരു ആശങ്ക ഏറ്റവും കൂടുതല്‍ സമ്പര്‍ക്കബാധ ഉണ്ടായി എന്നതാണ്. 204 പേര്‍ക്കാണ് ഇന്ന് മാത്രം സമ്പര്‍ക്കബാധ ഉണ്ടായിരിക്കുന്നത്. അതേസമയം, ഇന്ന് 112 പേര്‍ രോഗമുക്തി നേടി.

പുറത്തുനിന്ന് വന്നതിനേക്കാള്‍ സമ്പര്‍ക്ക ബാധയാണ് സംസ്ഥാനത്ത് കൂടുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 472 പേരെയാണ്. 1,54,112 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193 ആയി. 35 ഐടിബിപി ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3517 പേരാണ് നിലവില്‍ കൊവിഡ് രോഗികള്‍. 4525 പരിശോധനാഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.

തിരുവനന്തപുരം- 129
കൊല്ലം-28
കോട്ടയം-7
എറണാകുളം-20
തൃശൂര്‍-17
മലപ്പുറം-41
ആലപ്പുഴ-50
പത്തനംതിട്ട-32
പാലക്കാട്-28
കോഴിക്കോട്-12
കണ്ണൂര്‍-23
കാസര്‍കോട്-17
ഇടുക്കി-12


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top