Flash News

ആലുവ കണ്ടൈന്മെന്റ് സോണ്‍, നഗരത്തിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു

July 10, 2020

ആലുവയില്‍ കോവിഡ്-19 വ്യാപനം അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ നഗരത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ച് പോലീസ്. നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലുള്‍പ്പെട്ട പതിനഞ്ച് വാര്‍ഡുകളാണ് കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ ആലുവ നഗരത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ റീ-റൂട്ടും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. എറണാകുളം ഭാഗത്ത് നിന്നും പെരുമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എച്ച് എം ടി ജംഗ്ഷനില്‍ നിന്നും തിരിയുകയോ, ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴിയോ പോകേണ്ടതാണ്. അങ്കമാലി/ പറവൂര്‍ ഭാഗത്ത് നിന്നും പെരുമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴി പോകേണ്ടതാണ്. പെരുമ്പാവൂരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഹിളാലയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ദേശം വഴി തൃശൂര്‍/ എറണാകുളം ഭാഗത്തേക്ക് പോകേണ്ടതും, പെരുമ്പാവൂരില്‍ നിന്നും പ്രൈവറ്റ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണ്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ആലുവ, അശോകപുരം, കൊച്ചിന്‍ ബാങ്ക്, മഹിളാലയം, തോട്ടുമുഖം, ബൈപ്പാസ്, പുളിഞ്ചോട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top