Flash News

ജനങ്ങളുടെ അശ്രദ്ധമായ പെരുമാറ്റം; തിരുവനന്തപുരത്തെ നിര്‍ണ്ണായക നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു

July 10, 2020

ജനങ്ങളുടെ നിരുത്തരവാദിത്വവും അശ്രദ്ധമായ പെരുമാറ്റവും കേരളത്തിലങ്ങോളമിങ്ങോളം കോവിഡ്-19 എന്ന മഹാമാരി ദ്രുതഗതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരമാകട്ടേ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ജനങ്ങള്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നില്ലെന്നും നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്നും മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണും ബഫര്‍ സോണും പ്രഖ്യാപിച്ചിരിക്കുകയാണ്.

കോര്‍പ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും വള്ളക്കടവ് ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാം.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ബഫര്‍ സോണുകളിലും ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. തിരുവനന്തപുരത്ത് അത്യന്തം ഗുരുതര സാഹചര്യമെന്നാണ് മേയര്‍ വ്യക്തമാക്കിയത്. വീടുകള്‍ക്കുള്ളില്‍ ഇരിക്കാതെ പുറത്ത് ഇറങ്ങുന്നവരാണ് രോഗവ്യാപനത്തിന് കാരണമെന്നും പൂന്തുറ അതിന് ഉദാഹരണമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൂന്തുറയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top