Flash News

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

July 10, 2020

കാണ്‍പൂര്‍: പോലീസിന്റെ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടതായി യു പി പൊലീസ്. ഉജ്ജൈനിയില്‍ നിന്ന് കാണ്‍പൂരിലേക്ക് കൊണ്ടുവരുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.

ഇന്നലെ (ജൂലൈ 9) മധ്യപ്രദേശിലെ ഉജ്ജൈന്‍ നഗരത്തിലെ മഹാകല്‍ ക്ഷേത്രത്തില്‍ വെച്ച് അറസ്റ്റിലായ, എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി, വികാസ് ദുബെയെ ഉത്തര്‍പ്രദേശിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (യുപിഎസ്ടിഎഫ്) സംഘം കാണ്‍പൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ഈ സമയത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാല്‍ പോലീസിന് വെടിവയ്ക്കേണ്ടിവന്നുവെന്ന് പോലീസ് പറയുന്നു.

പോലീസിന്റെ വാഹനം അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പരിക്കേറ്റ പോലീസുകാരനില്‍ നിന്ന് പിസ്റ്റള്‍ തട്ടിയെടുത്ത ശേഷം വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഈ സമയത്ത് പോലീസിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പോലീസ് തിരിച്ചു വെടിവെച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞുവെന്ന് കാണ്‍പൂര്‍ ഐ.ജി. മോഹിത് അഗര്‍‌വാള്‍ പറഞ്ഞു. വികാസ് ദുബെയെ കൊണ്ടുവന്ന വാഹനം കാണ്‍പൂരിലെ ബാര്‍റ പ്രദേശത്ത് അപകടത്തില്‍ പെട്ടതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച (ജൂലൈ 2, 3 തീയതികളില്‍) കാണ്‍പൂരിലെ ചൗബേപൂര്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ബിക്കേരു ഗ്രാമത്തില്‍ വികാസ് ദുബെയെ പിടികൂടാന്‍ പോയ പോലീസ് സംഘത്തെ അയാളും സംഘവും പതിയിരുന്ന് ആക്രമിക്കുകയും എട്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറ്റുമുട്ടലില്‍ ബില്‍ഹൗറിലെ ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്ര (54), എസ്എച്ച്ഒ ശിവരാജ്പൂര്‍ മഹേഷ് കുമാര്‍ യാദവ് (42), സബ് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ സിംഗ് (32), സബ് ഇന്‍സ്പെക്ടര്‍ നെബു ലാല്‍ (48), കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര പാല്‍ (26), സുല്‍ത്താന്‍ സിംഗ് (34), ബാബ്ലു കുമാര്‍ (23), രാഹുല്‍ കുമാര്‍ (24) എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത്.

അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വികാസ് ദുബെ. വികാസ് ദുബെയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 68 പോലീസുകാരെ ചൗബെപൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. കൂടാതെ പോലീസിന്റെ നീക്കം ദുബെയ്ക്ക് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് കാണ്‍പൂരിലെ എസ്എസ്പിയായിരുന്ന ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അനന്ത് ദേവ് തിവാരി, ബിക്കാരു പ്രദേശത്തെ മുന്‍ ചുമതലക്കാരനായ വി കെ തിവാരി, ചിക്കുപൂര്‍ പോലീസ് സ്റ്റേഷന്‍റെ മുന്‍ ചുമതലയുള്ള കെ കെ ശര്‍മ എന്നിവരെ അറസ്റ്റു ചെയ്തു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വികാസ് ദുബെയുടെ സഹായി അമർ ദുബെ

ജൂലൈ 3 മുതല്‍ ഇതുവരെ ദുബെയുടെ അഞ്ച് കൂട്ടാളികള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. എഫ്ഐആറില്‍ പേരുള്ള 21 പേരില്‍ ഉള്‍പ്പെട്ടവരാണിവര്‍. ദുബെയുടെ രണ്ട് സഹകാരികളായ കാര്‍ത്തികി എന്ന പ്രഭാ മിശ്ര (20), രണ്‍‌വീര്‍ എന്ന ബാവ ദുബെ (37) എന്നിവര്‍ വ്യാഴാഴ്ച കാണ്‍പൂരിലും ഇറ്റാവയിലും വെവ്വേറെ ഏറ്റുമുട്ടലുകളില്‍ വെടിയേറ്റു മരിച്ചു.

സബ് ഇന്‍സ്പെക്ടറുടെ പിസ്റ്റള്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ത്തിക്കിയെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കാണ്‍പൂരിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്‍വീര്‍ കൊല്ലപ്പെട്ട ഇറ്റാവയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍, ബേക്ക്‌വാര്‍ പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ മാഹേവ ഗ്രാമത്തില്‍ നാല് പേര്‍ തോക്ക് ചൂണ്ടി വാഹനം മോഷ്ടിച്ചതായി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞു.

ഇതുകൂടാതെ, ജൂലൈ 3 ന് നടന്ന റെയ്ഡ് പരാജയപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ദുബെയുടെ അമ്മാവന്‍ പ്രേം പ്രകാശ് പാണ്ഡെയെയും കൂട്ടാളിയായ അതുല്‍ ദുബേയെയും വെടിവച്ചു കൊന്നു. വികാസ് ദുബെയുടെ അടുത്ത അനുയായിയും അംഗരക്ഷകനുമായ അമര്‍ ദുബെ ബുധനാഴ്ച പുലര്‍ച്ചെ കാണ്‍പൂരിന് സമീപം ഹാമിര്‍പൂര്‍ ജില്ലയില്‍ വെച്ച് കൊല്ലപ്പെട്ടു.

രാഷ്ട്രീയ വിവാദം
ഗുണ്ടാസംഘത്തിന്‍റെ അറസ്റ്റും കൊലപാതകവും പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവം മുഴുവനും സിറ്റിംഗ് സുപ്രീം കോടതി ജഡ്ജി നിരീക്ഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാണ്‍പൂര്‍ റെയ്ഡിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് വ്യാഴാഴ്ച പാര്‍ട്ടി രംഗത്തു വന്നു.

കാണ്‍പൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടു. ജാഗ്രത പാലിച്ചിട്ടും പ്രതി (വികാസ് ദുബെ) ഉജ്ജൈനില്‍ എത്തി, ഇത് സുരക്ഷയുടെ അവകാശവാദങ്ങള്‍ തുറുകാട്ടുക മാത്രമല്ല, കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്നു, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ പറഞ്ഞു.

അറസ്റ്റിലായ വികാസ് ദുബെ വ്യാഴാഴ്ച

സംഭവത്തില്‍ സുപ്രീം കോടതി നിരീക്ഷണം നടത്തണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിയും ആവശ്യപ്പെട്ടു. ദുബെ ആസൂത്രണം ചെയ്ത് പതിയിരുന്ന് എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രശസ്ത ക്ഷേത്രത്തില്‍ വച്ച് ദുബെയെ അറസ്റ്റു ചെയ്തതും, വൃത്തിയുള്ള വസ്ത്രങ്ങളും, ഷേവ് ചെയ്ത മുഖവും, നിരവധി വീഡിയോ ക്ലിപ്പുകളില്‍ കാണുന്ന ശാന്തമായ പെരുമാറ്റവും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയുമായി യോജിച്ച് ഒരു കീഴടങ്ങല്‍ ‘അരങ്ങേറി’ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ദുബെയെ കൊലപ്പെടുത്തിയെന്ന പോലീസിന്‍റെ അവകാശവാദം വ്യാജമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ലോക്‌തന്ത്രിക് ജനതാദള്‍ നേതാവുമായ ശരദ് യാദവ് പറഞ്ഞു. നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ് ദുബെ കൊല്ലപ്പെട്ടതെന്ന് യാദവ് ആരോപിച്ചു.

‘വികാസ് ദുബെയുടെ ഈ ഏറ്റുമുട്ടല്‍ വ്യാജവും ഒരു സിനിമയുടെ തിരക്കഥ പോലെ തോന്നുന്നു. ഇത് നിയമവിരുദ്ധമായ മാര്‍ഗമാണ്. ആരെയാണ് ദുബെ അഭയം പ്രാപിച്ചത് എന്നതുപോലുള്ള നിരവധി വലിയ രഹസ്യങ്ങള്‍ ഈ മനുഷ്യന് വെളിപ്പെടുത്താന്‍ കഴിയുമായിരുന്നു. അഭയം നല്‍കിയവര്‍ വികാസ് ദുബെയെപ്പോലെ കുറ്റവാളികളാണ്. അവര്‍ ആരാണെന്ന് ജനങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

വികാസ് ദുബെയുടെ വീട് ഇടിച്ചു നിരത്തിയ നിലയില്‍

വികാസ് ദുബെയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര ‘നിയമം അതിന്‍റേതായ വഴി സ്വീകരിച്ചു’ എന്നാണ് പറഞ്ഞത്. അതേസമയം, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതി യുപി പോലീസിനെ ദുബെയെ വെടിവച്ചുകൊന്നതിന് അഭിനന്ദിച്ചുവെങ്കിലും ഉജ്ജൈനിയില്‍ വെച്ചുണ്ടായ അറസ്റ്റിനെ ചോദ്യം ചെയ്തു.

ആരായിരുന്നു വികാസ് ദുബെ
2001 ല്‍ യുപിയില്‍ ബിജെപി നേതാവായ സന്തോഷ് ശുക്ലയെ പിന്തുടര്‍ന്ന്, കാണ്‍പൂര്‍ ഗ്രാമത്തിലെ ശിവലി പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് പകല്‍സമയത്ത് വെടിവച്ച് കൊന്നു. നാലു വര്‍ഷത്തിനുശേഷം അദ്ദേഹത്തെ ദുബെയെ കുറ്റമുക്തനാക്കി. 1999 ല്‍ ദുബെ തന്‍റെ ഗ്രാമത്തില്‍ ഒരു ജുന്നാ ബാബയെ കൊന്ന് അയാളുടെ സ്ഥലവും മറ്റ് സ്വത്തുക്കളും തട്ടിയെടുത്തു. 2000 ല്‍ അയാളുടെ അദ്ധ്യാപകനും പ്രാദേശിക ഇന്‍റര്‍ കോളേജിലെ വിരമിച്ച പ്രിന്‍സിപ്പല്‍ താര ചന്ദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അയാളെ കുറച്ചുകാലം ജയിലിലടച്ചു.

യുപിയില്‍ 62 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ അഞ്ച് കൊലപാതക കേസുകളും എട്ട് കൊലപാതകശ്രമങ്ങളും ഉള്‍പ്പെടുന്നു. യുപി ഗ്യാങ്സ്റ്റേഴ്സ് ആക്റ്റ്, ഗുണ്ട ആക്ട്, ദേശീയ സുരക്ഷാ നിയമം തുടങ്ങിയ കര്‍ശന നിയമങ്ങള്‍ ഇയാള്‍ക്കെതിരെ പോലീസ് നടപ്പാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top