ഈ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ഓര്‍ഗനൈസേഷനും അവരുടെ ലക്ഷ്യങ്ങളും മിക്ക ആളുകളും ചിന്തിക്കുന്നതിലും അപ്പുറമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, നമുക്ക് ലഭിക്കുന്ന ആദ്യത്തെ ഫ്രെയിമില്‍ തന്നെ മുഷ്ടി ഉയര്‍ത്തിയ വലിയൊരു ജനക്കൂട്ടം ‘ഞങ്ങള്‍ ഇപ്പോള്‍ പരിവര്‍ത്തനം ചെയ്യും’ എന്ന മുദ്രാവാക്യവുമായി നില്‍ക്കുന്നതാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്.
പ്രഥമദൃഷ്ട്യാ ബ്ലാക്ക് ലൈവ്സ് മേറ്റര്‍ എന്ന സ്ലോഗന് കാണുമ്പൊള്‍ പലരും ചിന്തിക്കുന്നത് അത് ജീവനത്തിനുള്ള അവകാശവും, സ്വാതന്ത്ര്യവും, എല്ലാ അമേരിക്കക്കാര്‍ക്കും, പ്രത്യേകിച്ച് ചരിത്രപരമായി തെറ്റിദ്ധരിക്കപ്പെട്ട ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും സന്തോഷം നല്‍കുമെന്നാണ്. അതിനാല്‍ തന്നെ അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളില്‍ ബിഎല്‍എം ഹാഷ്ടാഗ് ചേര്‍ക്കുന്നു, പ്രതിഷേധങ്ങളില്‍ ബിഎല്‍എം അടയാളങ്ങള്‍ വഹിക്കുന്നു, സാമ്പത്തിക സംഭാവനകള്‍ നല്കുന്നു.
എന്നാല്‍ നിരപരാധികള്‍ ഒന്നുമറിയാതെ, സംഭാവനകള്‍ നല്കുമ്പോള്, എല്ലാവര്‍ക്കുമുള്ള അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയല്ല, മറിച്ച് അമേരിക്കയെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യുകയെന്ന വ്യാജേന പല വിനാശകരമായ പ്രസ്ഥാനങ്ങള്‍ക്കു ഫണ്ട് റോള്‍ ചെയ്യുകയാണ് ചെയ്യുന്നത്.
അതിനുള്ള പ്രധാനപ്പെട്ട ഒരു തെളിവാണ് ബിഎല്‍എം സ്ഥാപക നേതാക്കളായ അലീഷ്യ ഗാര്‍സ, പാട്രിസ് കലേഴ്സ്, ഒപാല്‍ ടോമെറ്റി എന്നിവരുടെ 2015ലെ വെളിപ്പെടുത്തല്‍. ‘ഞാനും അലീസിയയും പ്രത്യേക പരിശീലനം ലഭിച്ച സംഘാടകരാണ്. ഞങ്ങള്‍ പരിശീലനം ലഭിച്ച മാര്‍ക്സിസ്റ്റുകളാണ്,’ എന്ന് പാട്രിസ് കലേഴ്സ് പറയുന്നു. അതേ വര്‍ഷം തന്നെ ഒപാല്‍ ടോമെറ്റി വെനിസ്വേലയുടെ മാര്‍ക്സിസ്റ്റ് സ്വേച്ഛാധിപതി നിക്കോളാസ് മഡുറോയുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് ഒപാല്‍ ടോമെറ്റി തന്നെ പിന്നീടൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന് നമ്മള് ആദ്യമായി കേള്‍ക്കുന്നത് ട്രേവോണ്‍ മാര്‍ട്ടിനെ കൊലപ്പെടുത്തിയ കേസില്‍ ജോര്‍ജ്ജ് സിമ്മര്മാന് കുറ്റവിമുക്തനാക്കപ്പെട്ട ദിവസം 2013 ജൂലൈ 14 ന് അലീഷ്യ ഗാര്‍സയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ്.
മലയാളീസ് ഫോര്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍
അറിഞ്ഞോ അറിയാതെയോ ഈ ചതിക്കുഴിയില്‍ പെട്ട പുതുതലമുറ മലയാളി ചെറുപ്പക്കാര്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ സംഘടനക്ക് ഇന്ന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.
അതിലെ ചേതോവികാരം തികച്ചും രാഷ്ട്ര നിര്‍മാണമല്ല മറിച്ച് സ്വാര്‍ത്ഥതയാണ് എന്ന് എനിക്ക് പറയേണ്ടിവരും. ഹ്യൂസ്റ്റണില്‍ രണ്ടു പ്രമുഖ വനിതകളാണ് ഹ്യൂസ്റ്റണ്‍ പ്രദേശത്ത് മലയാളീസ് ഫോര്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ സമൂഹത്തില്‍ ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നവയാണ്. എന്നാല്‍, ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന ചതിക്കുഴിയില്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ യുവതലമുറയിലെ മലയാളികളുടെ ഭാവി അപായപെടുത്തുന്ന സൂചനയാണ് നല്‍കുന്നത്.
ഇന്നത്തെ ബ്ലാക്ക് ലൈഫ് മാറ്റര്‍ പ്രസ്ഥാനവും അതിന്റെ ഭാഗമായി ഉണര്‍ന്ന ചില മലയാളികളും ഒരു പുതിയ മതം രൂപം കൊള്ളുമ്പോള്‍ അതിലെ അംഗങ്ങളെ പോലെ വൃഥാവായ ഒരു ‘സാമൂഹ്യ നീതി’ക്കായി പരിശ്രമിക്കുന്നത് പോലെ തോന്നുന്നു. എന്ത് ‘സാമൂഹ്യനീതിയാണ്’ ഇവര്‍ ഇതില്‍ നിന്നും അര്‍ത്ഥമാക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. മലയാളിയായ 19 വയസുള്ള രൂത്ത് ജോര്‍ജ്ജ് ഷിക്കാഗോയില്‍ വെച്ച് ഡൊണാള്‍ഡ് ട്രൂമാന് എന്ന ആഫ്രിക്കന്‍ വംശജന്റെ കൈപ്പിടിയിലമര്‍ന്നു ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഈ ലൈഫ് മാറ്റര്‍ പ്രസ്ഥാനത്തെയൊന്നും അന്ന് കണ്ടില്ല.
ലാസ്വേഗസില് 27വയസുള്ള പഞ്ചാബിയായ മന്‍പ്രീത് ഗുമാന് സിംഗിനെ 34 കാരനായ സീന്‍ ഡൊനോഹോ കൊലപ്പെടുത്തിയപ്പോള്‍ ഒരു ലൈഫ് മാറ്റര്‍ പ്രസ്ഥാനത്തെയും അന്ന് കണ്ടില്ല. അതുപോലെ എത്രയോ ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ പാതിവഴിയില്‍ ജീവന് പൊലിഞ്ഞു. അന്നൊന്നും കാണാത്ത ലൈഫ് മാറ്റര്‍ പ്രഹസനം ഇന്ന് ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ മറവില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി ഉയര്ത്തേണ്ണീറ്റിരിക്കുന്നു.
ആഫ്രിക്കന്‍ വംശജരെ വിവാഹം കഴിച്ച പലരും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി മുന്നിലുണ്ട് എന്നത് വ്യക്തമാണ്. അതൊരു പാതകമാണെന്നു ഞാന്‍ കരുതുന്നില്ല. പരസ്പരം ഇഷ്ടപെട്ടവര്‍ ജീവിക്കട്ടെ, പക്ഷെ ഇതിലേക്ക് വ്യാപകമായ റിക്രൂട്ട്മെന്റുകള്‍ നടക്കുന്നു എന്നാണ് ലേഖകന്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിഞ്ഞത്. നമ്മുടെ കുട്ടികള്‍ ഈ ചതിക്കുഴിയില്‍ പെടാതെയിരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നമ്മുടെ ഐഡന്റിറ്റിയെ പോലും മാറ്റി മറിക്കാന്‍ കെല്പുള്ള ഹിഡന്‍ അജണ്ടയുമായി അവര്‍ നില്ക്കുന്നു….. നമ്മള് ജാഗ്രതേ…..
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply